ടെലികോം മേഖലയിൽ എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ അതികായന്മാരെ ജിയോയുടെ വരവോടെ നിഷ്പ്രയാസം ഒതുക്കിയ മുകേഷ് അംബാനി അടുത്ത പദ്ധതിയുമായി രംഗത്ത്. ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ തലവന്മാരായ ഫ്ലിപ്കാർട്ടിനും ആമസോണിനും ഭീഷണിയായി ആകും റിലയൻസിന്റെ പുതിയ റീട്ടെയിൽ സംരംഭം പുറത്തിറക്കുക. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ ബിസിനസ്, ആമസോൺ, വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ളിപ്കാർട്ട് എന്നീ വിപണികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണി ഗവേഷണ കമ്പനിയായ ഫോർറെസ്റ്ററിൻെറ കണക്കനുസരിച്ച്, ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം അഞ്ചു വർഷത്തിനിടെ 25.8 ശതമാനം വളർച്ച നേടുമെന്നുമാണ് റിപ്പോർട്ട് 2023 ഓടെ ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള വരുമാനം 85 ബില്യൺ ഡോളർ ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 6,600ൽ കൂടുതൽ നഗരങ്ങളിലായി 10,415ൽ അധികം സ്റ്റോറുകൾ ആരംഭിക്കുകയാണ് റിലയൻസ് റീട്ടെയിൽസിന്റെ ലക്ഷ്യം.

ജിയോ ഓഫറുകൾ പോലെ റിലയൻസ് റീട്ടെയ്ൽ വഴി വമ്പിച്ച ഡിസ്കൗണ്ടുകൾ നൽകാൻ തുടങ്ങിയാൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഫോറെസ്റ്റർ റിസേർച്ച് സീനിയർ ഫോർകാസ്റ്റ് അനലിസ്റ്റ് സതീഷ് മീന വ്യക്തമാക്കി.
മൺസൂൺ ഹംഗാമ ഓഫറുമായി 2003 ലാണ് റിലയൻസ് ടെലികോം രംഗത്ത് പ്രവേശിക്കുന്നത്. ഇതോടെ മിനിറ്റിന് രണ്ട് രൂപ നിരക്ക് ആയിരുന്ന വോയിസ് കോളുകൾ മിനിറ്റിന് 0.40 എന്ന നിരക്കിലേയ്ക്ക് കുറഞ്ഞു. തുടർന്ന് 2016ൽ ജിയോ 4 ജി പ്ലാനുമായി രംഗത്തെത്തിയതോടെ 250 രൂപയുടെ ഡേറ്റാ പ്ലാനുകൾ വെറും 50 രൂപയ്ക്ക് ലഭിക്കാൻ തുടങ്ങി. ഈ രീതി തന്നെയാകും റിലയൻസ് റീട്ടെയ്ൽ ബിസിനസിലും തുടരുക. ഇത്തരത്തിലുള്ള ഇളവുകൾ എതിരാളികളെയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാൻ നിർബന്ധിതരാക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
