എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. റീച്ചാർജ് പ്ലാനിനൊപ്പം ഇൻഷുറൻസ് കവറേജ് കൂടി വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് എയർടെൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പ്ലാന്‍ അനുസരിച്ച് പരിധിയില്ലാത്ത കോളും 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. മൈ എയര്‍ടെല്‍ ആപ്പ് വഴിയോ റീട്ടെയ്ലര്‍ വഴിയോ എസ്എംഎസ് അയച്ച് റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

18 മുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കല്‍ പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ആവശ്യമില്ല. ആവശ്യമെങ്കില്‍ പോളിസിയുടെ കോപ്പിയും ഉപഭോക്താക്കൾക്ക ലഭിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ടോക്ക് ടൈമും ഡേറ്റയും നല്കുന്ന പുതിയ പ്ലാനുകളും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.
എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച എയര്‍ടെല്‍ താങ്ക്സ് പദ്ധതിയുടെ ഭാഗമായി നിരവധി കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും. മൂന്നു മാസത്തെ നെറ്റ്ഫ്ളിക്സ് സേവനങ്ങള്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം- സീ5 സബ്സ്ക്രിപ്ഷന്, എയര്‍ടെല്‍ ടിവി, ഹാന്റ്സെറ്റ് സംരക്ഷണം എന്നിവ അടങ്ങിയതാണ് എയര്‍ടെല്‍ താങ്ക്സ്. മികച്ച ഫാമിലി പായ്ക്കാണ് 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് റെഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനും ഇതില്‍ ലഭിക്കും. പരിധിയില്ലാത്ത ഡാറ്റയുമായി 1599 രൂപയുടെ പ്ലാനിൽ മൂന്ന് റഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനുമാണ് ഈ പ്ലാനില്‍ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
