ഓൺലൈൻ ഫുഡ് ഡെലിവറി വെബ്സൈറ്റുകളായ സ്വിഗ്വിയിലും സൊമാറ്റോയിലും ഇനി ഭക്ഷണത്തിന് വില കൂടും. വമ്പൻ ഡിസ്കൗണ്ടുകൾ നൽകിയിരുന്ന കമ്പനികൾ ഇനി മുതൽ ഡിസ്കൗണ്ട് ഓഫറുകൾ വെട്ടിച്ചുരുക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സ്വിഗ്വിയിലും സൊമാറ്റോയിലും കുറഞ്ഞത് 40 ശതമാനം വരെ ഡിസ്കൗണ്ടുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഡിസ്കൗണ്ടുകൾ നൽകുന്നത് വഴി ഈ കമ്പനികൾക്ക് എല്ലാ മാസവും 30 മില്ല്യൺ ഡോളർ മുതൽ 40 മില്ല്യൻ ഡോളർ വരെയാണ് നഷ്ട്ടം. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പഴയ ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമായാണ് കമ്പനികൾ മത്സരിച്ച് ഡിസ്കൗണ്ടുകൾ നൽകുന്നത്. ഒരു ഡെലിവറിക്ക് 25 രൂപ നഷ്ടമാകുന്നുണ്ടെന്നാണ് സൊമാറ്റോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കുറവാണിത്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഇന്ത്യയിൽ നിന്നുള്ള ബിസിനസിലാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഡിസ്കൗണ്ടുകൾ കൂടാതെ മറ്റ് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യാറുണ്ട്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരെന്ന് പ്രവചിക്കുന്നവർക്ക് കഴിഞ്ഞ ദിവസം സൊമാറ്റോ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയെ കൃത്യമായി പ്രവചിക്കുന്ന ഉപഭോക്താക്കൾക്ക് 30 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് സൊമാറ്റോ നൽകിയത്. സൊമാറ്റോ ഇലക്ഷൻ ലീഗ് എന്നാണ് ഈ മത്സരത്തിന് പേരിട്ടിരുന്നത്.
തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചതോടെ സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ ഉടൻ ലഭിച്ച് തുടങ്ങും. സൊമാറ്റോ ആദ്യമായല്ല പ്രവചനങ്ങൾക്ക് കാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മത്സര വിജയികളെ കൃത്യമായി പ്രവചിക്കുന്നവർക്കും സമാനമായ ക്യാഷ്ബാക്ക് ഓഫർ കമ്പനി നൽകിയിരുന്നു. സൊമാറ്റോ പ്രീമിയർ ലീഗ് (ZPL) എന്നായിരുന്നു അന്ന് പ്രവചന മത്സരത്തിന്റെ പേര്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
