പ്രവർത്തനം നിർത്തി വച്ച ജെറ്റ് എയര്‍വെയ്സി ഉടൻ പറന്നുയരാൻ സാധ്യത. കമ്പനിയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുളള നടപടികള്‍ക്ക് തുടക്കമായി. നാല് കമ്പനികളാണ് ജെറ്റ് എയർവെയ്സിന്റെ രക്ഷകരായി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ കണ്‍സോര്‍ഷ്യമാകും ഇനി മുതല്‍ ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും.
ഇത്തിഹാദ് എയര്‍വേസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുജ ഗ്രൂപ്പ്, ആദിഗ്രോ തുടങ്ങിയ കമ്പനികളാണ് ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ പങ്കിട്ടെടുക്കുന്നത്. ഇതിനായുള്ള ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം അബുദാബിയിൽ ഇത്തിഹാദിന്റെ ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ തീരുമാനമായി. നാല് കമ്പനികളുടെയും പ്രതിനിധികള്‍ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഓഹരികൾ വീതിക്കുന്നത് സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതനുസരിച്ച് ഹിന്ദുജ ഗ്രൂപ്പ് ജെറ്റ് എയര്‍വേസില്‍ 1,500 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതുവഴി ജെറ്റ് എയർവെയ്സിന്റെ ഏകദേശം 20 മുതൽ 25 ശതമാനം ഓഹരികൾ ഹിന്ദുജ ഗ്രൂപ്പിന് ലഭിക്കും. ഇത്തിഹാദ് എയര്‍വേസ് അവരുടെ കൈവശമുളള 24 ശതമാനം ഓഹരികള്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെറ്റിന്റെ 24 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്നാണ് വിവരം. ഇതിനായി എസ്ബിഐ ജെറ്റ് എയർവെയ്സിന് 350 മുതല്‍ 700 കോടി രൂപ വരെ നല്കാൻ സാധ്യതുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നാലാമത്തെ നിക്ഷേപകരായ ആദിഗ്രോ 2,500 കോടി രൂപ മൂല്യമുളള കമ്പനിയുടെ ഓഹരികള്‍ വാങ്ങാനാണ് ധാരണയായിരിക്കുന്നത്. ഇതോടെ ജെറ്റ് എയര്‍വെയ്സ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. ജെറ്റ് എയർവെയ്സ് പറന്നുയരുന്നത് കാണാൻ കാത്തിരിക്കുകയാണ് ജോലി നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് ജെറ്റ് എയർവെയ്സ് ജീവനക്കാർ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
