ബ്രെക്സിറ്റ് കരാർ നടപ്പാക്കാൻ സാധിക്കാത്തതിനെ തുടർന്ന് പാർട്ടിയിൽ രാജി ആവശ്യം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വയ്ക്കുന്നതായി തെരേസ മേയ് ഇന്നലെ അറിയിച്ചു. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ജൂൺ 7ന് തെരേസ മേയ് രാജി വയ്ക്കുമെന്ന് അറിയിച്ചതോടെ പുതിയ പ്രധാനമന്ത്രിയ്ക്കായുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.
കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ 15 പേരാണ് ഉള്ളത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കാം. അതുവരെ മേയ് കാവല്‍ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്. ബ്രെക്സിറ്റ് കരാർ നടപ്പാക്കാൻ സാധിക്കാത്തതിൽ ഏറെ വിഷമമുണ്ടെന്ന് മേയ് രാജി പ്രഖ്യാപനത്തിനിടെ അറിയിച്ചു.

മൂന്ന് വർഷം മുമ്പാണ് ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിനുള്ള ദൗത്യം തെരേസാ മേയ് ഏറ്റെടുത്തത്. എന്നാൽ ബ്രക്സിറ്റ് കരാർ പാർലമെന്റിൽ മൂന്ന് തവണ വോട്ടിനിട്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ തെരേസ മേയുടെ രാജി ആവശ്യം പാർട്ടിയിൽ ശക്തമായി.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.ഇതിനെ തുടർന്ന് തെരേസ മേയ്യെ പാര്‍ട്ടി നേതൃ സ്ഥാനത്ത് നിന്ന് പുറത്താക്കാനായിരുന്നു എംപി മാരുടെ തീരുമാനം. ഇക്കാര്യം തെരേസ മേയിനെ അറിയിച്ചതിനെ തുടർന്നാണ് അവർ രാജി സന്നദ്ധത അറിയിച്ചത്. ജൂൺ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചിരിക്കുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേയ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്സിറ്റ്. 2016 ജൂണ്‍ 23ന് ബ്രിട്ടണിൻ നടത്തിയ ഹിത പരിശോധനയിൽ 51.9 ശതമാനം പേരും ബ്രെക്സിറ്റിന് അനുകൂലമായ വോട്ടാണ് രേഖപ്പെടുത്തിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
