അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിന്റെ കീഴിലുള്ള റേഡിയോ ബിസിനസ് സംരംഭം ബിഗ് എഫ്എം വിൽക്കാനൊരുങ്ങുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ മ്യൂസിക് ബ്രോഡ്ബാന്റ് ലിമിറ്റഡിനാണ് 1200 കോടി രൂപയുടെ ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിഗ് എഫ്എം റേഡിയോ നെറ്റ് വർക്കിന്റെ കീഴിൽ ആർബിഎൻഎല്ലിന് 58 സ്റ്റേഷനുകളാണുള്ളത്.
കരാർ അനുസരിച്ച്, അംബാനിയുടെ എന്റര്ടെയ്ന്മെന്റ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് 24 ശതമാനം ഓഹരികൾ എംബിഎൽ - ജാഗരണ്‍ പ്രകാശന് ലിമിറ്റഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതുമായി രേഖകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ജാഗരണ്‍ പ്രകാശന് ലിമിറ്റഡ് വ്യക്തമാക്കി. എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചു കഴിഞ്ഞാൽ എംബിഎൽ അവശേഷിക്കുന്ന ഓഹരികൾ കൂടി 1,050 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഇതിനു പുറമേ, റിലയൻസ് ക്യാപിറ്റലിന് ആർ ബിഎൻഎല്ലിന്റെ മറ്റഅ ആസ്തികളിൽ നിന്ന് 150 കോടി രൂപ കൂടി ലഭിത്തും. ഇത് എംബിഎല്ലുമായുള്ള ഇടപാടിന്റെ ഭാഗമല്ല.

അനില്‍ അംബാനി ഗ്രൂപ്പിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള പല സംരംഭങ്ങളും വിറ്റൊഴിയുന്നത്. മൊത്തത്തിലുള്ള ഇടപാടുകളിലൂടെ റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 1200 കോടി രൂപയാക്കി കുറയ്ക്കും.
പ്രമുഖ എഫ്.എം റേഡിയോ ബ്രോഡ്കാസ്റ്റർ മ്യൂസിക് ബ്രോഡ്കാസ്റ്റ് ലിമിറ്റഡുമായി ആസ്തി പങ്കു വയ്ക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അപ്രധാന ബിസിനസ്സുകൾക്ക് വേണ്ടിയുള്ള കമ്പനിയുടെ ചെലവ് കുറയ്ക്കൽ തന്ത്രത്തിന്റെ ഭാഗമാണ് വിൽപ്പനയെന്നും റിലയൻസ് ക്യാപിറ്റൽ സിഎഫ്ഒ അമിത് ബപ്ന വ്യക്തമാക്കി. ഈ ഇടപാടിലൂടെ റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 1,200 കോടി രൂപയായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
