ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്ടോപ്പ് ലേലത്തിൽ വിൽപ്പനയ്ക്ക്. 1.2 മില്ല്യൺ ഡോളറിനാണ് ലാപ്ടോപ്പ് വിറ്റഴിച്ചത്. ഏറ്റവും അപകടകാരികളായ ആറ് വൈറസുകളുള്ള സാംസങിന്റെ NC10 ലാപ്ടോപ്പാണ് ലേലത്തിലൂടെ വിറ്റഴിച്ചത്. എന്നാൽ ലോകത്തിന് ദോഷകരമായ രീതിയിൽ ഈ ലാപ്ടോപ്പ് ഉപയോഗിക്കാനാകില്ലെന്നതാണ് പ്രത്യേകത.
ഒരു കൗതുക വസ്തു എന്ന നിലയ്ക്കാണ് ലാപ് ടോപ്പ് വിൽപ്പനയ്ക്ക് വച്ചത്. എന്നാൽ അക്കാദമിക് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാനാകും. സൈബർ സെക്യൂരിറ്റി കമ്പനിയായ ഡീപ് ഇൻസ്റ്റിങ്ന്റ് ആണ് ലാപ്ടോപ്പ് ലേലത്തിന് വച്ചത്. കലാകാരനായ ഗുവാ ഓ ഡോംഗ് ആണ് ലാപ് ടോപ്പ് നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും അപകടകാരികളായ ആറ് വൈറസുകളാണ് ഈ ലാപ് ടോപ്പിലുള്ളത്. 150 രാജ്യങ്ങളിലായി 200,000-ലധികം കമ്പ്യൂട്ടറുകളെ ബാധിച്ച വാനാക്രൈ ഈ ലാപ്ടോപ്പിലുണ്ട്. ഏകദേശം 4 ബില്ല്യൻ നഷ്ടം വരുത്തിയ വൈറസാണ് വാനാക്രൈ. ഉക്രെയിനിൽ വ്യാപകമായ വൈറസായ ബ്ലാക്ക് എനർജിയാണ് ലാപ്ടോപ്പിലുള്ള മറ്റൊരു വൈറസ്. ഐ ലവ് യൂ, മൈ ധൂം, സോ ബിഗ്, ഡാർക്ക് ടെക്വൂല തുടങ്ങിയ മാൽവെയറുകളും ഈ ലാപ്ടോപ്പിലുണ്ട്.
ലാപ്ടോപ്പ് വെറുതെ ഷെൽഫിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതം വൈ ഫൈയുമായോ യുഎസ്ബിയുമായോ ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യയും ലോകത്തെ നടുക്കിയ റാൻസംവെയർ ആക്രമണത്തിന് ഇരയായിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന എല്ലാ എ.ടി.എമ്മുകളും ഇതിനെ തുടർന്ന് അടിയന്തരമായി അടച്ചിട്ടു. പിന്നീട് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതിനു ശേഷമാണ് ഇവ പ്രവർത്തിപ്പിച്ചത്. നൂറ്റമ്പതോളം രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളം കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ വാനാക്രൈ ആക്രമണത്തിനിരയായിരുന്നു. മൈക്ക്രോസോഫ്റ്റ് വിൻഡോസിനെ ഉന്നം വയ്ക്കുന്ന ഒരു റാൻസംവെയർ സോഫ്റ്റ്വെയറാണ് വാനാ ക്രൈ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
