ബഡ്ജറ്റ് എയർലൈനായ ഗോ എയറിന്റെ മൂന്ന് ദിവസം നീണ്ടു നിന്ന മെഗാ മില്യൺ സെയിൽ ഇന്ന് അവസാനിക്കും. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് വെറും 899 രൂപയ്ക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് കൂടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഈ വർഷം ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. 10 ലക്ഷത്തോളം സീറ്റുകളാണ് മെഗാ മില്യൺ സെയിലിന്റെ ഭാഗമായി കമ്പനി കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് മറ്റ് പല ഓഫറുകളും ഗോ എയർ വാഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം, ഫാബ് ഹോട്ടലുകൾ, മിന്ത്ര, സൂം കാർ എന്നിവയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് മറ്റ് ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നത്. പേടിഎം പേയ്മെന്റ് വാലറ്റ് മുഖേന മിനിമം 2,499 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഗോ എയർ 500 രൂപയുടെ ക്യാഷ്ബാക്കാണ് നൽകുന്നത്. ഈ ഓഫറിനനുസരിച്ച് മിനിമം 50 രൂപയെങ്കിലും ക്യാഷ് ബാക്ക് ലഭിച്ചിരിക്കും.

കൂടാതെ FabGoAir എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചു കൊണ്ട് ഫാബ് ഹോട്ടൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. മിനിമം ബുക്കിംഗ് തുകയോ പരാമാവധി ബുക്കിംഗ് തുകയോ ഡിസ്കൗണ്ടിന് ബാധകമല്ല. എത്ര രൂപയ്ക്ക് ബുക്ക് ചെയ്യുന്നവർക്കും കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 40 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
മിന്ത്ര ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി മിനിമം 1,999 രൂപയ്ക്ക് പർച്ചേയ്സ് ചെയ്യുന്നവർക്ക് ആഗസ്റ്റ് 31 വരെ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
