അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ അമേരിക്കയുടെ ഇറാൻ ഉപരോധത്തിൽ അയവുണ്ടാകില്ലെന്ന് റിപ്പോർട്ട്. എന്നാൽ ഉപരോധത്തെ തുടർന്ന് നിർത്തി വച്ച ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വീണ്ടും പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അമേരിക്കയെ പിണക്കി ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ആരംഭിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഇറാനെ പൂജ്യത്തിൽ ഒതുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതായത് മറ്റ് ഒരു രാജ്യത്തെയും ഇറാനിൽ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാൻ അനുവദിക്കാത്ത തരത്തിലാണ് അമേരിക്കയുടെ നയം. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന ഇളവ് മേയ് രണ്ടിന് അവസാനിച്ചതോടെ ഇന്ത്യയും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിരുന്നു. ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണെന്ന് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് അമേരിക്ക നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനിയൻ ഉപരോധം സംബന്ധിച്ച നയങ്ങളിൽ മാറ്റമില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.

മെയ് 2 ന് ശേഷമുള്ള ഇറാനിയൻ എണ്ണ ഇറക്കുമതിക്ക് പുതിയ ഇളവുകൾ ഇല്ലെന്നും അമേരിക്ക നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അമേരിക്കൻ വക്താവ് മോർഗൻ ഒർട്ടാഗസും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയൂവെന്നും മറ്റ് വഴികളിലൂടെ ഇറാന് എണ്ണ വില്‍പ്പന തുടരുമെന്നുമാണ് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി അറിയച്ചത്.
ഇറാനുമായി മുമ്പും ചർച്ചകൾ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ തുടർന്ന് ചർച്ചകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ ഇറാനുമായുള്ള ചർച്ച നിർണായക തീരുമാനങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
