ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളിയ്ക്ക് ഒന്നാം സമ്മാനം. കോട്ടയം, കുറവിലങ്ങാട് സ്വദേശി പി.ആര് രതീഷ് കുമാറിനാണ് ഏകദേശം ഏഴ് കോടിയോളം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഡ്യൂട്ടി ഫ്രീ അധികൃതർ വിളിച്ചറിയിച്ചിരുന്നെങ്കിലും രതീഷിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് നോക്കിയാണ് വിവരം സത്യമാണെന്ന് ഉറപ്പിച്ചത്.
10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന രതീഷ് കുമാർ ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏപ്രിൽ രണ്ടിനാണ് സമ്മാനാർഹമായ കൂപ്പൺ രതീഷ് എടുക്കുന്നത്. സമ്മാന തുക കൊണ്ട് എന്ത് ചെയ്യണമെന്ന് രതീഷ് തീരുമാനിച്ചിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് രതീഷ് പറഞ്ഞു. കോടീശ്വരനായെങ്കിലും ഗൾഫിലെ ജോലി ഉപേക്ഷിക്കില്ലെന്നും പ്രവാസിയായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം വഴി മുമ്പും മലയാളികള്‍ക്ക് കോടികൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഹമ്മദ് അസ്ലം അരയിലകത്ത് എന്ന പ്രവാസിക്കായിരുന്നു ബംപര്‍ സമ്മാനം ലഭിച്ചത്. നൂറിലധികം ഇന്ത്യക്കാര്‍ക്ക് ഇതിനോടകം ബംപര്‍ സമ്മാനമായ പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
അബുദാബിയിൽ കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മറ്റൊരു മലയാളിക്ക് ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനമായി ലഭിച്ചിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കെ.എസ് ഷോജിത്തിനാണ് നറുക്കെടുപ്പിലൂടെ ഈ സമ്മാനം ലഭിച്ചത്. ലഭിച്ച സമ്മാന തുക 12 പ്രവാസി ജീവനക്കാർക്ക് കൂടി പങ്കുവയ്ക്കാനാണ് ഷോജിത്ത് തീരുമാനിച്ചത്.
malayalam.goodreturns.in
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications