ശമ്പളത്തിന് ഒപ്പമുള്ള ഉയർന്ന ആനുകൂല്യങ്ങൾ വേണ്ടെന്ന് വച്ചിരിക്കുകയാണ് ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ. സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഗൂഗിൾ കൂടുതൽ വേതനം നൽകുന്നുവെന്ന വിമർശനം വ്യാപകമായതോടെയാണ് സുന്ദർ പിച്ചൈയ്ക്ക് ആനൂകൂല്യങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്.
കഴിഞ്ഞ രണ്ട് വർഷമായി സുന്ദർ പിച്ചൈ കമ്പനിയുടെ ഓഹരികൾ പ്രതിഫല ഇനത്തിൽ വാങ്ങുന്നില്ല. ഇതു കൂടാതെ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്നതു കൊണ്ടാണ് ഓഹരികൾ പിച്ചൈ നിരസിച്ചിരിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിവുള്ള ജീവനക്കാരെ ആകർഷിക്കുന്നതിനും അവരെ കമ്പനിയിൽ പിടിച്ചു നിർത്തുന്നതിനും ഗൂഗിൾ എത്ര പണം നൽകുന്നതിനും തയ്യാറാണ്. ഇത്തരത്തിൽ കമ്പനി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവരിൽ പ്രധാനിയാണ് സുന്ദർ പിച്ചൈ.

2015ലാണ് പിച്ചൈ ഗൂഗിളിന്റെ സി.ഇ.ഒയാകുന്നത്. 2014ൽ അദ്ദേഹത്തിന് 25 കോടി ഡോളറിന്റെ ഓഹരികൾ ഗൂഗിൾ പ്രതിഫല ഇനത്തിൽ നൽകിയിരുന്നു. 2015ൽ 10 കോടി ഡോളറിന്റെയും 2016ൽ 20 കോടി ഡോളറിന്റെയും ഓഹരികൾ നൽകി. എന്നാൽ 2017ലും 2018ലും പിച്ചൈ ആനുകൂല്യങ്ങൾ നിഷേധിച്ചു. അദ്ദേഹം വേണ്ടെന്നുവച്ച ഓഹരികളും മൂല്യം വ്യക്തമല്ല.
സുന്ദർ പിച്ചൈ 2004ലാണ് ഗൂഗിളിൽ എത്തിച്ചേർന്നത്. 2008ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സിഇഒ ആയ് ഗൂഗിളിൽ എത്തിയതിന് ശേഷം കമ്പനിയുടെ ഓഹരി മൂല്യം 50 ശതമാനത്തിലധികം വർദ്ധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications