എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ചില കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്കുകൾ മാത്രമാണ് ബാങ്ക് പരിഷ്കരിച്ചത്. മെയ് 29 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. കാലാവധി, നിക്ഷേപ തുക എന്നിവയ്ക്ക് അനുസരിച്ച് ഓരോ വർഷവും 3.50 ശതമാനം മുതൽ 7.30 ശതമാനം വരെയാണ് എഫ്ഡി നിക്ഷേപങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. കുറഞ്ഞത് ഏഴു ദിവസം മുതൽ പരമാവധി 10 വർഷം വരെയാണ് ആക്സിസ് ബാങ്കിന്റെ എഫ്ഡി നിക്ഷേപ കാലാവധി.
പലിശ നിരക്ക് പരിഷ്കരിച്ച സ്കീമുകൾ
താഴെ പറയുന്നവയാണ് ആക്സിസ് ബാങ്കിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ച ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ.
- ആഭ്യന്തര ഫിക്സഡ് ഡിപോസിറ്റുകൾ
- ആഭ്യന്തര ഫിക്സഡ് ഡിപോസിറ്റ് പ്ലസ്
- എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റുകൾ
- എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റ് പ്ലസ്
കാലാവധി കുറഞ്ഞ നിക്ഷേപങ്ങളുടെ പലിശ
ആക്സിസ് ബാങ്കിലെ കാലാവധി കുറഞ്ഞ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള കാലാവധിയിൽ 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ജനറൽ പബ്ലിക്കിനും, മുതിർന്ന പൗരന്മാർക്കുള്ള പലിശ 3.50 ശതമാനമാണ്. എന്നാൽ ഒൻപതു മാസത്തിനും 10 മാസത്തിന് താഴെയുമുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവുമാണ് പലിശ.
എഫ്ഡി നിക്ഷേപം
ആക്സിസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ എഫ്ഡി ആരംഭിക്കാവുന്നതാണ്. 5000 രൂപ മുതൽ ഇത്തരത്തിൽ എഫ്ഡിയിൽ നിക്ഷേപിക്കാം. എന്നാൽ ബാങ്കിൽ എത്തി എഫ്ഡി ആരംഭിക്കുമ്പോൾ കുറഞ്ഞത് 10000 രൂപയെങ്കിലും നിക്ഷേപിക്കണം.
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൂട്ടിയിരിക്കുന്നത്. 6.8% ൽ നിന്ന് 7 ശതമാനമായാണ് ഈ കാലാവധിയിലെ ഫിക്സഡ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ. എന്നാൽ മറ്റ് ചില കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചിട്ടുമുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications