പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങ് ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നായി 8,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. രാഷ്ട്രീയം, സ്പോർട്സ്, ഫിലിം, ബിസിനസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയിലെ പ്രധാന ബിസിനസുകാർ ആരൊക്കെയെന്ന് പരിശോധിക്കാം.
മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി കുടുംബ സമേതമാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ നിതാ അംബാനി, മകൻ ആനന്ദ് അംബാനി എന്നിവരും മുകേഷ് അംബാനിയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
എം.എ യൂസഫലി
മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എം.എ യൂസഫലിയും പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എം.എ യൂസഫലി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ചടങ്ങിൽ വച്ച് അഭിനന്ദിക്കുകയും ചെയ്തു.
രത്തൻ ടാറ്റ
ടാറ്റ സൺസ് മുൻ ചെയർമാനും വ്യവസായിയുമായ രത്തൻ ടാറ്റയും നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ പ്രശസ്ത വ്യവസായികളായ ലക്ഷ്മി നിവാസ് മിത്തൽ, ഗൗതം അദാനി എന്നിവരും ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വിജയ് ശേഖർ ശർമ്മ
പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജനാപധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷം എന്ന പേരിലാണ് വിജയ് ശേഖർ ശർമ്മ ചിത്രം പങ്കു വച്ചത്.
ടി.എസ് കല്യാണരാമൻ
കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. ടി.എസ്. കല്യാണരാമന് പുറമേ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ കാർത്തിക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മറ്റ് പ്രമുഖ ബിസിനസുകാർ
എസ്സാർ ഡയറക്ടർ പ്രശാന്ത് റൂയിയ, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ, എച്ച് ഡി എഫ് സി ദീപക് പരേഖ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ആർബിഐ ഗവർണർ ശക്തികാന്ത ദാസും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.
ബോളിവുഡ് താരങ്ങൾ
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത സിനിമാ താരങ്ങൾ ഇവരാണ്.
- രജനീകാന്ത്
- കങ്കണ റനൗത്ത്
- കരണ്‍ ജോഹര്‍
- അനുപം ഖേര്‍
- ഷാഹിദ് കപൂര്‍
- ബോണി കപൂര്‍
- ജിതേന്ദ്ര
- വിവേക് ഒബ്‌റോയ്
- ബോമന്‍ ഇറാനി
- രാകേഷ് ഓംപ്രകാശ് മെഹ്‌റ
- സിദ്ധാര്‍ത്ഥ് റോയ് കപൂര്‍
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications