രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനമായതായി തൊഴിൽ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിരക്കാണിതെന്നും തൊഴിൽ രഹിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കണക്കുകൾ ഇങ്ങനെ
തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയിൽ ബിസിനസ് സ്റ്റാൻഡേർഡ് പത്രം പുറത്തുവിട്ട കണക്കുകളും ഇപ്പോൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകളും ഒന്നാണെന്ന് സ്ഥിരീകരിച്ചു. ഇതനുസരിച്ച് നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കളില്‍ 5.3 ശതമാനം പേരും തൊഴില്‍ രഹിതരാണ്. പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ 6.2 ശതമാനമാണ്. 5.7 ശതമാനമാണ് രാജ്യത്തെ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ.
45 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്തെ തൊഴിലില്ലായ്മ 1972 - 73 കാലത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക്കിലാണ് ഇപ്പോഴുള്ളതെന്നാണ് വിവരം. ജനുവരിയില്‍ ബിസിനസ് സ്റ്റാൻഡേർഡും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഇപ്പോഴാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം കണക്കുകൾ ശരി വച്ചത്.
പ്രധാനമന്ത്രിയുടെ വാഗ്ദാനം
രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും പത്ത് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് 2014ല്‍ അധികാരത്തിൽ എത്തും മുമ്പ് നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. എന്നാല്‍ ഇത് നടപ്പിലായില്ലെന്ന് മാത്രമല്ല, തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേക്കാളും ഉയരുകയും ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പ്രതിവര്‍ഷം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നാണ് സര്‍ക്കാരിന്റെ വാദം.
ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലി ഇല്ല
രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും തൊഴിൽ രഹിതരാണെന്ന് മാർച്ചിൽ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ടിൽ പറയുന്നു. വലിയ പ്രതീക്ഷയോടെ എന്‍ജിറീയറിങ് കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കും കുറഞ്ഞ വേതനമുള്ള ജോലികളിൽ തൃപ്തിപ്പെടേണ്ടി വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കൃത്യമായ പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2019 ഫെബ്രുവരി വരെ രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകരാണുള്ളതെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
