രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂലൈ 5ന്. പുതിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 5 ന് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമന്റെയും ആദ്യത്തെ ബജറ്റ് അവതരണമാണ് ഇത്തവണത്തേത്. 2019-20 വർഷത്തെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1 ന് അന്നത്തെ ധനകാര്യമന്ത്രി പിയൂഷ് ഗോയൽ ആണ് അവതരിപ്പിച്ചത്.
ഇന്നലെ നടന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ബജറ്റ് തീയതി തീരുമാനിച്ചത്. യൂണിയൻ ബജറ്റിന് തൊട്ടു മുൻപത്തെ ദിവസം 2018 - 19 സാമ്പത്തിക വർഷത്തെ ഇക്കണോമിക് സർവെ റിപ്പോർട്ടും ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. ജൂൺ 17ന് ബജറ്റിന് മുമ്പുള്ള പാർലമെന്റ് സെഷൻ ആരംഭിക്കും. വിവിധ മന്ത്രാലയങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന വനിതയാണ് നിർമ്മല സീതാരാമൻ. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്.
തൊഴിലില്ലായ്മ, ജിഡിപി വളർച്ചയിലെ ഇടിവ്, ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലുള്ള കുറവ് തുടങ്ങി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കുന്ന ബജറ്റാണ് ഇത്തവണത്തെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി - മാര്ച്ച് (നാലാം പാദം) പാദത്തിലെ ജിഡിപി നിരക്ക് 5.8 ആയാണ് കുറഞ്ഞിരിക്കുന്നത്. മോദി, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് നിലവിലെ ജിഡിപി നിരക്ക്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
