വാഷിംഗ്ടണ്‍: വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ ജൂണ്‍ അഞ്ചു മുതല്‍ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമക്കി. പുതുതായി അധികാരമേറ്റ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പ്രധാന തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
വിവിധ മേഖലകളില്‍ നിന്നുള്ള 1784 ഉല്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (GSP) പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ജിഎസ്പിയ്ക്ക് കീഴില്‍ 5.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്പന്നങ്ങളാണ് ഇറക്കുമതി നികുതിയില്ലാതെ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. യുഎസ് നിയമപ്രകാരം, ട്രംപ് തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവുന്നില്ലെങ്കില്‍ പ്രഖ്യാപനം നടത്തി 60 ദിവസത്തിനകം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ചട്ടം. ഇതുപ്രകാരം മെയ് ആദ്യ വാരത്തോടെ ഇന്ത്യയെ ജിഎസ്പിയില് നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് കാലമായതിനാല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതു വരെ ഇത് നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ അമേരിക്ക തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും അമേരിക്കന്‍ വ്യാപാര ആവശ്യങ്ങള്‍ ഇന്ത്യ അനുഭാവ പൂര്‍വം പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് ജിഎസ്പിയില് നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ഇന്ത്യന്‍ കമ്പോളത്തിലേക്ക് കൂടുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം നല്‍കണമെന്നും പലതവണയായി ട്രംപ് ആവശ്യപ്പെട്ടിരുന്നു. വികസ്വര രാജ്യങ്ങള്‍ക്കുള്ളതാണ് യുഎസിന്റെ മുന്‍ഗണനാപ്പട്ടിക.
ഈ പട്ടികയിലുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്കുമ്പോള് അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ ഫലം ഏറ്റവുമധികം നേടുന്ന രാജ്യമായിട്ടും ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നു എന്നതാണ് യുഎസ് പരാതിപ്പെടുന്നത്. അതേസമയം, നികുതിയിളവ് പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ച പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
