ആഗോള വിപണിയിൽ ഇന്ന് സ്വർണ വില കുത്തനെ കൂടി. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സ്വർണം. ചൈന-അമേരിക്ക വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ടാണ് സ്വർണ വില കുത്തനെ ഉയർന്നത്.
ആഗോള വിപണിയിലെ സ്വർണ വില
സ്വർണ്ണ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 1,311.15 ഡോളറാണ് ഇന്നത്തെ വില. മാർച്ച് 28ന് 1,311.44 ഡോളർ ആയിരുന്നു സ്വർണ വില. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,314.40 ഡോളറായാണ് ഉയർന്നത്.
സംസ്ഥാനത്തെ സ്വർണ വില
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ പവന് 24,160 രൂപയും ഗ്രാമിന് 3,020 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രുപയാണ് ഇന്നത്തെ നിരക്ക്.
ചൈന - അമേരിക്ക വ്യാപാരയുദ്ധം
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം സാമ്പത്തിക അരക്ഷിതാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നാണ് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. യൂറോപ്യൻ യൂണിയൻ, മെക്സികോ, കാനഡ എന്നിവരുടെമേൽ അധിക നികുതി ചുമത്തിക്കൊണ്ട് അമേരിക്ക ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ തുടർച്ച തന്നെയാണ് ചൈനയുടെ മേലും പ്രയോഗിച്ചിരിക്കുന്നത്.
സ്വർണം സുരക്ഷിത നിക്ഷേപം
സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നെന്ന നിലയിൽ സ്വർണത്തിന് എക്കാലത്തും ഡിമാൻഡ് കൂടുതലാണ്. പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപം കൂടിയാണിത്. സാമ്പത്തിക മാന്ദ്യം, ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നീ ഘട്ടങ്ങളിലെല്ലാം സ്വർണത്തിന് നിക്ഷേപം എന്ന നിലയിൽ ഡിമാൻഡ് വളരെ കൂടുതലാണ്. ഉയർന്ന പണപ്പെരുപ്പമുള്ള വർഷങ്ങളിൽ ഓഹരി വിപണി ഇടിഞ്ഞപ്പോഴും സ്വർണത്തിന്റെ മൂല്യത്തിന് കാര്യമായി മങ്ങലേറ്റിരുന്നില്ല.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
