വിമാന സര്‍വീസുകളിൽ കൃത്യ സമയം പാലിക്കുന്നതിൽ തുടര്‍ച്ചയായ എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഗോ എയറിന്റെ ഒ.ടി.പി (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) 96.3 ശതമാനമാണ്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ഒ.ടി.പി യില്‍ ഗോ എയര്‍ ഒന്നാമതെത്തുന്നത്.
മറ്റു വിമാന സര്‍വ്വീസുകളും സമയത്തിന്റെ കാര്യത്തിൽ യാത്രക്കാരെ വലയ്ക്കുകയും മുന്നറിയിപ്പ് പോലുമില്ലാതെ സർവ്വീസുകൾ റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗോ എയറിന്റെ ഈ നേട്ടം ശ്രദ്ധേയമാകുന്നത്. കൃത്യമായ സമയം പാലിക്കുന്നത് തന്നെയാണ് ഗോ എയറിന്റെ മിക്ക യാത്രക്കാരും തിരഞ്ഞെടുക്കാൻ കാരണം. വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മാതൃകയായി ഗോ എയറിന്റെ സേവനങ്ങള്‍ കൃത്യനിഷ്ഠയോടു കൂടി നടക്കുന്നത് പ്രശംസനീയമാണെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.

ദിവസം 270 ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്ന ഗോ എയര്‍ എപ്രിലില്‍ 11.9 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടൂള്ളത്. 24 ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് ഗോ എയര്‍ നടത്തുന്നത്.
യാത്രക്കാരെ ആകർഷിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ നിരവധി ഇളവുകളും കമ്പനി നൽകാറുണ്ട്. ആഭ്യന്തര സർവ്വീസുകൾക്ക് 1399 രൂപയാണ് ഗോ എയറിന്റെ ഏറ്റവും ഓഫർ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
