ജൂലായ് മുതൽ രണ്ട് പുതിയ അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുമെന്ന് ഇൻഡിഗോ. മുംബൈയിൽ നിന്ന് സൗദിയിലെ ദമാമിലേയ്ക്കും ചെന്നൈയിൽ നിന്ന് മലേഷ്യയിലെ കോലാലമ്പൂരിലേയ്ക്കുമാണ് പുതിയ സർവ്വീസുകൾ. ആദ്യ റൂട്ടും രണ്ടാമത്തേക്കുള്ള റൂട്ടും വരും. കൂടാതെ ജൂലൈ 5 മുതൽ മുംബൈ - ദോഹ റൂട്ടിൽ കൂടുതൽ സർവ്വീസുകളും ആരംഭിക്കുമെന്ന് കമ്പനി അധകൃതർ വ്യക്തമാക്കി.
മുംബൈ - ദോഹ റൂട്ടിലുള്ള പുതിയ സർവ്വീസുകളിലേയ്ക്ക് ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. 6999 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. പുതിയ മുംബൈ-ദമാം റൂട്ടിലെ സർവീസ് ജൂലായ് 5 മുതലും ചെന്നൈ - കോലാലംപൂർ റൂട്ടിലെ സർവ്വീസ് ജൂലൈ 15 മുതലുമാണ് ആരംഭിക്കുക.

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇൻഡിഗോയാണ് ഏറ്റവും മുന്നിൽ. അന്താരാഷ്ട്ര സർവ്വീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതെന്ന് ഇൻഡിഗോയുടെ ചീഫ് കോമേഴ്സ്യൽ ഓഫീസർ വില്യം ബൗൾട്ടർ പറഞ്ഞു. പുതിയ ഫ്ളൈറ്റുകൾ തുടങ്ങുന്നതിലൂടെ കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ചിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിരുന്നു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് അന്ന് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications