റിസര്‍വ് ബാങ്കിന്റെ ജൂണിലെ വായ്പാനയ അവലോകന യോഗം നടന്നു കൊണ്ടിരിക്കെ, വായ്പകൾക്ക് വീണ്ടും പലിശ കുറയ്ക്കാൻ സാധ്യത. നാളെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയ പ്രഖ്യാപനം നടത്തും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശാ നിരക്കായ റിപ്പോയില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയത് അവലോകന യോഗത്തിലെ പ്രധാന ചര്‍ച്ചയാകും. ജനുവരി- മാര്‍ച്ച് പാദത്തില്‍ ജിഡിപിയില്‍ 5.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കൂടാതെ അടുത്ത മാസം രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നടക്കാനിരിക്കെ നാളത്തെ റിസര്‍വ് ബാങ്കിന്റെ നയ പ്രഖ്യാപനത്തിന് പ്രധാന്യം ഏറെയാണ്.

ഈ വർഷം പണപ്പെരുപ്പം ഉയരുന്നതിന് മുമ്പ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഐഎച്ച്എസ് മാർക്കിറ്റ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വളർച്ച കൂട്ടുന്നതിനായി ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ആർബിഐ പലിശ നിരക്ക് 0.25 ശതമാനം വീതം കുറച്ചിരുന്നു. ആഭ്യന്തര വളർച്ചയും ആഗോള വളർച്ചയും മന്ദഗതിയിലായതിനെ തുടർന്ന് നാണയപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യത്തേക്കാൾ കുറവാണ്. ഇതാണ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂട്ടുന്നത്.
ഇത്തവണ പലിശ കുറച്ചാൽ ആർബിഐ ഈ വർഷം റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തൽ. വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതോടെ ഭവന വായ്പകൾ അടക്കുമുള്ള വായ്പകളുടെ പലിശ നിരക്കിലും കുറവുണ്ടാകും. നിലവിൽ ആറ് ശതമാനമാണ് ആർബിഐയുടെ റിപ്പോ നിരക്ക്. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
malayalam.goodeturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
