കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ അപ്രധാന ആസ്തികൾ വിൽക്കുന്നതിന്റെ ഭാഗനായി ഭൂമി, വ്യാവസായിക പ്ലാൻറുകൾ എന്നിവ ഉൾപ്പെടെ 50ൽ കൂടുതൽ ആസ്തികൾ കണ്ടെത്തി. എൻടിപിസി, സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, ഭരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഉൾപ്പെടെ ഓഹരികൾ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിസ്റ്റ് തയ്യാറാക്കിയതിനാൽ വിൽപ്പന നടപടികൾ വിവിധ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ത്വരിതപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കന്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട മന്ത്രായലങ്ങളുടെ സെക്രട്ടറിമാരുമാി കൂടിയാലോചിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

എൻടിപിസിയുടെ ബദർപൂർ പ്ലാൻറ് അടച്ചു പൂട്ടിയിരിക്കുകയാണ്. 400 ഏക്കറോളം ഭൂമി ഇവിടെയുണ്ട്. ഇവ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസക്കാലത്ത് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2,350 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. 90,000 കോടി രൂപയാണ് സർക്കാരിന്റെ ലക്ഷ്യം.
അസറ്റ് ധന സമ്പാദനത്തിന് സർക്കാരിന്റെ തിരഞ്ഞെടുത്തിരിക്കുന്ന പാനൽ അംഗീകാരം നൽകിയാൽ, ഒരു വർഷത്തിനുള്ളിൽ വിൽപ്പന പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെ 24 കമ്പനികളുടെ ആസ്തി വില്പനയ്ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications