ഉപഭോക്താക്കൾക്ക് അധിക ഡേറ്റാ ഓഫറുമായി ഭാരതി എയർടെൽ. മൂന്ന് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമാണ് അധിക ഡാറ്റ വാഗ്ദാനം ചെയ്ത് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 399 രൂപ, 448 രൂപ, 499 രൂപ എന്നീ റീച്ചാര്‍ജ് പ്ലാൻ ചെയ്യുന്നവര്‍ക്ക് സാധാരണ ലഭിക്കുന്ന ഡേറ്റയേക്കാൾ പ്രതിദിനം 400 എംബി ഡാറ്റ അധികമായി ലഭിക്കും.
പുതിയ ഓഫർ
399 രൂപയ്ക്ക് ദിവസം ഒരു ജിബി ഡാറ്റ ജിബി ഡേറ്റ ലഭിച്ചിരുന്നിടത്ത് പുതിയ ഓഫര്‍ പ്രകാരം 1.4 ജിബി ഡേറ്റ ലഭിക്കും. 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ദിവസേന ലഭിച്ചിരുന്നത്. എന്നാൽ പുതിയ ഓഫർ അനുസരിച്ച് ഇനി 2.4 ജിബി ഡേറ്റ ദിവസേന ലഭിക്കും.
ഓഫർ ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?
എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ അധിക ഡേറ്റ ഓഫര്‍ ലഭിക്കുകയുള്ളൂ. എയര്‍ടെലിന്റെ വെബ്സൈറ്റില്‍ ഈ പ്ലാന്‍ നല്‍കിയിട്ടില്ല. പുതിയ ഫോണ്‍ വങ്ങുന്നവര്‍ക്ക് സൗജന്യ നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷനും ക്യാഷ്ബാക്ക് ഓഫറും എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി ലഭിക്കും. ഫോൺ വാങ്ങി 90 ദിവസത്തിലധികം എയല്‍ടെല്‍ പോസ്റ്റ്പെയ്ഡ് അല്ലെങ്കില്‍ പ്രീപെയ്ഡ് നെറ്റ്വര്‍ക്ക് ഉപയോഗിച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കൂ.
399 രൂപയുടെ പ്ലാൻ
399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ലോക്കല്‍, എസ്.ടി.ഡി കോളുകള്‍, നാഷണല്‍ റോമിങ് കോള്‍, 100 എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും. ഇത് കൂടാതെ എയര്‍ടെല്‍ ടിവി പ്രീമിയം സബ്സ്ക്രിപ്ഷന്, ഒരുവര്‍ഷത്തെ നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി സബ്സ്ക്രിപ്ഷന്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷന് എന്നിവയും ലഭിക്കും.
448 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ 448 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. 100 എസ്എംഎസ്, എയര്‍ടെല്‍ ടീവി പ്രീമിയം, പുതിയ 4ജി ഡിവൈസുകള്‍ക്കുള്ള കാഷ്ബാക്ക്, നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും. 499 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. ദിവസേന 2.4 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ഇനി ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
