ഐബിഎമ്മിൽ കൂട്ടപ്പിരിച്ചുവിടൽ; 2000 പേർക്ക് ജോലി നഷ്ട്ടപ്പെട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷനിൽ (ഐബിഎം) നിന്ന് 2,000 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ വ്യവസായ പുനർ നിർമ്മാണത്തിന്റെ ഭാ​ഗമായാണ് പിരിച്ചു വിടലെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വ‍ൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ 350,600 പേരാണ് കമ്പനിയിൽ ജോലിയ്ക്കുണ്ടായിരുന്നത്.

 

കമ്പനിയുടെ ഘടനയില്‍ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാത്തവരെയും മത്സര ശേഷി കുറഞ്ഞവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി അധിക‍ൃതർ പറയുന്നു. വാള്‍സ്ട്രീറ്റ് ജേണലും സിഎന്‍ബിസിയും അടുത്തിടെ ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐബിഎമ്മിൽ കൂട്ടപ്പിരിച്ചുവിടൽ; 2000 പേർക്ക് ജോലി നഷ്ട്ടപ്പെട്ടു

2017 മുതൽ ആരംഭിച്ചതാണ് മാധ്യമ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രമുഖ മാധ്യമങ്ങളായ ടെലഗ്രാഫ്, എൻഡിടിവി, ഡിബി പോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഈ വർഷം തുടക്കത്തിൽ ബസ്ഫീഡ്, വൈസ്, ഡിഎൻഎ എന്നിവിടങ്ങളിൽ നിന്നും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ സ്ക്രോളിലും ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജൂൺ മൂന്നിന്, എഡിറ്റോറിയൽ വിഭാ​ഗത്തിലെ 16 ജീവനക്കാർക്കാണ് ജോലി നഷ്ട്ടപ്പെട്ടത്. എഡിറ്റോറിയൽ ടീം 40 പേരിൽ നിന്ന് 24 ആയി ചുരുക്കിയിരിക്കുകയാണ് കമ്പനി. എഡിറ്റോറിയലിനു പുറമേ പ്രൊഡക്ഷൻ, ടെക്നോളജി, മാർക്കറ്റിം​ഗ് ടീമുകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ട്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം നമ്പർ പത്രമായ മാധ്യമം അടക്കം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മംഗളം, റിപ്പോർട്ടർ, ജനം, ജയ്ഹിന്ദ് ടിവികളുടെയും മറ്റ് പല പ്രമുഖ പത്രങ്ങളുടെയും സ്ഥിതിയും ആശാവഹമല്ലെന്നാണ് വിവരം

malayalam.goodreturns.in

English summary

IBM Lays Off 2,000 Employees

2,000 employees were dropped from International Business Machines Corp. (IBM).
Story first published: Saturday, June 8, 2019, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X