ദില്ലി: തന്റെ ഫ്ളാറ്റില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പുപയോഗിച്ച് 3.6 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിലായി. ദില്ലിയിലെ ഉത്തം നഗറിലാണ് സംഭവം. ചെക്കുകളിലൂടെയും എടിഎം കാര്ഡുപയോഗിച്ചുമാണ് മധ്യവയസ്കയായ സ്ത്രീ പണം തട്ടിയത്. തന്റെ അതേ പേരുള്ള സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നായിരുന്നു ഇത്രയും തുക പിന്‍വലിച്ചത്. അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ നേരത്തേ ചെക്ക് ബുക്കിനും എടിഎം കാര്‍ഡിനും ബാങ്കിന് അപേക്ഷ നല്‍കിയിരുന്നു.

പാര്‍സല്‍ ബോയ് ഇത് അഡ്രസ് മാറി തട്ടിപ്പുകാരിയായ സ്ത്രീക്ക് നല്‍കുകയായിരുന്നു. ഇത് ഒരു സുവര്‍ണാവസരമായി കണ്ട സ്ത്രീ തന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സ്ത്രീയുടെതാണ് ഇവയെന്ന് മനസ്സിലാക്കുകയും തന്ത്രത്തിലൂടെ അവരുടെ ഒപ്പ് എങ്ങനെയെന്ന് കണ്ടെത്തുകയുമായിരുന്നു. ഹിന്ദിയില്‍ സ്വന്തം പേരെഴുതിയായിരുന്നു അക്കൗണ്ട് ഉടമ ഒപ്പിട്ടിരുന്നത്. അതുകൊണ്ടുതന്നെ ഒപ്പ് അനുകരിക്കുക വലിയ പ്രയാസമായിരുന്നില്ല. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ഉടമയുടെ അതേകൈയക്ഷരത്തില് ഒപ്പിട്ട് 50,000 രൂപയുടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചു. സംശയത്തിനൊന്നും ഇടവനല്കാതെ ചെക്ക് ക്ലിയര്‍ ചെയ്തതോടെ സ്ത്രീക്ക് ആത്മവിശ്വാസമായി. സമാനമായി കൂടുതല്‍ പണം ചെക്കിലൂടെ പിന്‍വലിച്ചു.
അതിനിടയില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചും സ്ത്രീ തട്ടിപ്പു നടത്തി. ഇതിനു മുന്നോടിയായി അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ നല്കിയ മൊബൈല്‍ നമ്പര്‍ മാറ്റി സ്വന്തം നമ്പര്‍ നല്‍കിയിരുന്നു. എടിഎം ആക്ടിവേറ്റ് ചെയ്യുന്നതിനും പണം പിന്‍വലിച്ചുകൊണ്ടുള്ള മെസേജുകള്‍ യഥാര്‍ഥ ഉടമയ്ക്ക് ലഭിക്കുന്നത് തടയുകയുമായിരുന്നു ലക്ഷ്യം. ഇതിനു ശേഷം 97,000 രൂപ എടിഎം വഴി പിന്‍വലിച്ചു. 15,000 രൂപയുടെ ഷോപ്പിംഗും കാര്‍ഡ് ഉപയോഗിച്ച് നടത്തി.
അതിനിടയിലാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി അക്കൗണ്ട് ഉടമ മനസ്സിലാക്കുന്നത്. സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദ്വാരക പോലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാങ്കിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലിസ്, വീണ്ടും പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയ വേളയില്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
