കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദഗ്ധ മേഖലകളില്‍ വിദേശികള്‍ക്ക് ജോലി ലഭിക്കുക ഇനി എളുപ്പമാവില്ല. രാജ്യത്തെ എണ്‍പത് പ്രഫഷനുകളില്‍ ഘട്ടംഘട്ടമായി പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം ജോലി നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്തെ തൊഴില്‍ രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് ആസൂത്രണകാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ പറഞ്ഞു.
ഇതുപ്രകാരം ഓരോ മേഖലയിലും അതുമായി ബന്ധപ്പെട്ട തൊഴില്‍ നൈപുണ്യമുണ്ടോ എന്ന് പരിശോധിക്കുന്ന എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും പാസായാല്‍ മാത്രമേ വിദേശികളെ ജോലിക്കെടുക്കുകയുള്ളൂ. സ്വകാര്യ മേഖലയിലും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രവേശനപ്പരീക്ഷയില്‍ നിശ്ചിത സ്കോര്‍ നേടാത്തവര്‍ക്ക് ആ പ്രഫഷനില്‍ വിസ അടിച്ചുനല്‍കില്ല.

നിലവില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇത്തരമൊരു സംവിധാനം കുവൈത്തില്‍ നിലവിലുണ്ട്. നിര്‍ദ്ദേഷ്ട മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്യമുണ്ടോ എന്നു കണ്ടെത്തുന്നതിനായി കുവൈത്ത് എന്‍ജിനിയേഴ്സ് സൊസൈറ്റിയുടെ നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇപ്പോള്‍ വിസ പുതുക്കി നല്‍കുന്നുള്ളൂ. ഈ രീതി മറ്റ് തൊഴില്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഒരു വര്‍ഷം 20 പ്രഫഷനുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇങ്ങനെ നാലു വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്ന 80 ജോലികളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും ഈ മേഖലയിലുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ആളുകള്‍ക്ക് ജോലി ലഭിക്കുകയില്ലെന്നു മാത്രമല്ല, വിസ പുതുക്കാനും പ്രവേശനപ്പരീക്ഷ പാസാവണമെന്ന നിലബന്ധന വയ്ക്കുന്നതോടെ നിലവിലെ ജോലിക്കാര്‍ക്കും അവസരം നഷ്ടമാവുന്ന സ്ഥിതിയാണ്. മലയാളികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പലരും തങ്ങളുടെ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവരാണെങ്കിലും അവര്‍ക്ക് അതേക്കുറിച്ചുള്ള സാങ്കേതികമായ അറിവുകള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
ഇതിനാല്‍ തിയറി പരീക്ഷകളില്‍ പാസ്സാവാന്‍ ഇവര്‍ക്ക് സാധിക്കാത്ത സ്ഥിതിയാണുണ്ടാവുക. വിവിധ മേഖലകളില്‍, പ്രത്യേകിച്ച തൊഴില്‍ നൈപുണ്യം ആവശ്യമായി വരുന്ന ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി പരമാവധി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രവേശനപ്പരീക്ഷാ തീരുമാനമെന്നും സൂചനയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
