കുവൈത്ത് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള കുവൈത്തിലെ പ്രവാസി സമൂഹത്തിന് തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രഖ്യാപിച്ചകഴിഞ്ഞു.
കുവൈത്തി യുവാക്കളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. കുവൈത്തില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുവൈത്തില്‍ വസ്വദേശി ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഭരണകൂടം നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് അവര്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്ക് പ്രകാരം അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൊഴികെ സ്വദേശിവത്ക്കരണ തോത് വേഗത്തില്‍ ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെയാണ്. കാരണം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
അതിനിടെ, സര്‍ക്കാര്‍ ജോലിക്കാരായ വിദേശികള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിവില്‍ കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കില്ലെന്നതാണ് പുതിയ തീരുമാനങ്ങളിലൊന്ന്. കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എണ്പത്തിനായിരത്തിലധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്.
സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു 81,817 വിദേശികളാണ് സര്‍ക്കാര്‍ ജോലിക്കാരായുള്ളത്. ഇവരില്‍ പകുതിയിലേറെയും അറബ് പൗരന്മാരാണ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാര്‍ പുതുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. വിദേശികളുടെ തൊഴില്‍ കരാറുകള്‍ സിവില്‍ സര്‍വിസ് കമ്മീഷന്റെ അനുമതിക്ക് ശേഷം മാത്രമെ അംഗീകാരം നല്‍കുകയുള്ളു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
