ബാങ്കിൽ കാശ് നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് വീണ്ടും കുറയാൻ സാധ്യത. ആർബിഐ കഴിഞ്ഞ ആഴ്ച്ച റിപ്പോ നിരക്ക് വീണ്ടും കുറച്ചതിന് പിന്നാലെയാണ് ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ വർദ്ധിക്കുന്നത്. 6 ശതമാനമായിരുന്ന റിപ്പോ നിരക്ക് ഇത്തവണ റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റെ കുറച്ച് 5.75 ശതമാനമാക്കി.
ഫിക്സഡ് ഡിപ്പോസിറ്റ്
സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്കുകൾ ഉടൻ കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കാലാവധി, നിക്ഷേപ തുക എന്നിവയ്ക്ക് അനുസരിച്ച് ഓരോ വർഷവും 3.50 ശതമാനം മുതൽ 7.30 ശതമാനം വരെയാണ് നിലവിലെ എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക്. ആർബിഐ റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് പുതിയ നിക്ഷേപം നടത്തുന്നതാണ് നിക്ഷേപകർക്ക് നേട്ടം.
വിവിധ തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ
സ്റ്റാൻഡാർഡ് ഫിക്സഡ് ഡിപ്പോസിറ്റ്, ഫ്ളോട്ടിങ്ങ് റേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുണ്ട്. ഏഴ് മുതൽ 10 വർഷം വരെയുളള സ്ഥിര നിക്ഷേപ പദ്ധതികളാണ് സ്റ്റാൻഡാർഡ് ഫിക്സഡ് ഡെപ്പോസിറ്റ്. ഈ കാലയളവിലെല്ലാം ഒരേ പലിശ നിരക്കാണ് നിക്ഷേപകർക്ക് ലഭിക്കുക. ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപ പ്രകാരം പലിശ നിരക്കിലുള്ള ഓരോ വ്യത്യാസത്തിന് അനുസരിച്ച് നിക്ഷേപത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാം.
ഫിക്സഡ് ഡിപ്പോസിറ്റിന് കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ
ഫിക്സഡ് ഡിപ്പോസിറ്റിന് താരതമ്യേന കൂടുതൽ പലിശ നൽകുന്ന ചില ബാങ്കുകൾ താഴെ പറയുന്നവയാണ്.
- ആക്സിസ് ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- കാനറാ ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- എച്ച്ഡിഎഫ്സി ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- യെസ് ബാങ്ക്
കമ്പനി ഡിപ്പോസിറ്റ്
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ ലാഭകരമായ മറ്റൊരു നിക്ഷേപ മാർഗമാണ് കമ്പനി ഡിപ്പോസിറ്റ്. എന്നാൽ
കമ്പനിയെക്കുറിച്ചുള്ള റേറ്റിങ് പരിശോധിച്ച് മാത്രമേ നിക്ഷേപം നടത്താവൂ. ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കാലാവധികളിലെ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. മികച്ച കമ്പനികളാണ് നിങ്ങൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമാണ് കമ്പനി ഡിപ്പോസിറ്റും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
