മുകേഷ് അംബാനിയുടെ കീഴിലുള്ള ടെലികോം ഓപ്പറേറ്റിംഗ് സർവ്വീസ് റിലയൻസ് ജിയോ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ടെലികോം മേഖലയിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവർക്കും അറിയാം. ജിയോയുടെ വരവോടെ കൂപ്പുകുത്തിയ പല കമ്പനികൾക്കും ഇപ്പോഴും നഷ്ട്ടത്തിൽ നിന്ന് കരകയറാനായിട്ടില്ല. മറ്റ് ചില കമ്പനികളാകട്ടെ അടച്ചു പൂട്ടേണ്ടിയും വന്നു. ഇപ്പോൾ ഇതാ ഡിടിഎച്ച് മേഖലയ്ക്ക് വൻ ഭീഷണിയുമായി ജിയോയുടെ പുതിയ പദ്ധതികൾ ഉടൻ വിപണിയിലെത്തും.
ടെലികോം താരിഫ് യുദ്ധം
ടെലികോം മേഖലിയിലെ താരിഫ് യുദ്ധത്തിന് തിരി കൊളുത്തിയത് ജിയോ ആയിരുന്നു. വമ്പൻ ഓഫറുകളുമായി ഡേറ്റാ പ്ലാനുകളുമായെത്തിയ ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങി എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നു. എന്നിട്ടും വരിക്കാരുടെ എണ്ണത്തിൽ വെറും മൂന്ന് വർഷം മാത്രം പ്രായമുള്ള ജിയോയ്ക്ക് ഒപ്പമെത്താൻ ടെലികോം മേഖലയിലെ അതികായൻമാർക്ക് കഴിഞ്ഞിട്ടില്ല.
ഡിടിഎച്ച്, ബ്രോഡ്ബാൻഡ് സർവ്വീസ്
ടെലികോം മേഖലയിൽ ജിയോ നടത്തിയ അതേ അടവ് തന്നെ ഡിടിഎച്ച്, ബ്രോഡ്ബാൻഡ് മേഖലകളിലും ആരംഭിക്കാനുള്ള പദ്ധതിയിലാണ് മുകേഷ് അംബാനി. ജിയോ ജിഗാ ടിവി, ജിഗാ ഫൈബർ എന്നിവ വിപണിയിലെത്തുന്നതോടെ ടെലികോം മേഖലയിലെ വിജയം ഇവിടെയും ആവർത്തിക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. മൊബൈൽ ഡേറ്റയുടെ കാര്യത്തിൽ റിലയൻസ് ജിയോ വരുത്തിയ മാറ്റങ്ങൾ ഡിടിഎച്ച് മേഖലയിലും എത്തുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.
ബ്രോഡ്ബാൻഡ് സേവനം
റിലയൻസ് ജിയോയുടെ FTTH സേവനം വരുന്നതിന് മുന്നോടിയായി വിവിധ കമ്പനികൾ ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. ബിഎസ്എൻഎല്ലും എയർടെല്ലും തങ്ങളുടെ പരിഷ്കരിച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു കഴിഞ്ഞു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.
ഡിടിഎച്ച് മേഖല
റിലയൻസ് ജിയോ ജിഗാഫൈബറിന്റെ വരവോടെ ഇന്ത്യയിലെ ഡിടിഎച്ച് വ്യവസായവും വലിയ വെല്ലുവിളികളാണ് നേരിടാൻ പോകുന്നത്. ഇതിന് മുന്നോടിയായി ചില ലയനങ്ങളും ഈ മേഖലയിൽ നടക്കുന്നുണ്ട്. എയർടെൽ ഡിജിറ്റൽ ടി.വി ഡിഷ് ടിവിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ട്. ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന പദ്ധതിയാണ് ജിഗാഫൈബർ.
ജിയോ ജിഗാഫൈബർ
പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കുക. 4500 രൂപയുടെയോ 2500 രൂപയുടെയോ വൺ ടൈം ഡിപ്പോസിറ്റും ഇതിന് ആവശ്യമാണ്. കമ്പനി ജിഗാഫൈബറിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജിഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് മുമ്പ് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications