ട്രെയിൽ യാത്രക്കാർക്ക് പുത്തൻ സേവനവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് സ്പാ മോഡൽ മസാജ് സർവ്വീസാണ് ഇന്ത്യൻ റെയിൽവേ ഉടൻ വാഗ്ദാനം ചെയ്യുന്നത്. അതും കുറഞ്ഞ നിരക്കിൽ. ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് മസാജ് ചെയ്തു നൽകുന്നത്. തലയും കാലുമാണ് മസാജ് ചെയ്യുക.
ആശയം എവിടെ നിന്ന്?
വെസ്റ്റേൺ റെയിൽവേയുടെ റത്ലാം ഡിവിഷനാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ മസാജ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. അടുത്ത 15 മുതൽ 20 ദിവസത്തിനുള്ളിൽ ഈ സേവനം ആരംഭിക്കാനാണ് പദ്ധതി. രാത്രി 10 മുതൽ മുതൽ 6 മണി വരെ മസാജ് സേവനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
മസാജ് സേവനങ്ങളും റേറ്റും
വ്യത്യസ്ത തരത്തിലുള്ള മസാജ് സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് ഈടാക്കുക. താഴെ പറയുന്നവയാണ് വിവിധ മസാജുകളും അവയ്ക്ക് ഈടാക്കുന്ന നിരക്കും.
- ഗോൾഡ് മസാജ് - 15 മുതൽ 20 മിനിട്ടു വരെയുള്ള നോൺ-സ്റ്റിക്കി ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള മസാജ് ആണിത്. 100 രൂപയാണ് ഈ മസാജിന്റെ നിരക്ക്.
- ഡയമണ്ട് മസാജ് - 15 മുതൽ 20 മിനിറ്റ് വരെയുള്ള എണ്ണ, ക്രീം, എന്നിവ ഉപയോഗിച്ചുള്ള മസാജാണിത്. 200 രൂപയാണ് ഇതിന്റെ നിരക്ക്.
- പ്ലാറ്റിനം മസാജ് - 15 മുതൽ 20 മിനിറ്റ് വരെ അർഗൻ ഓയിൽ, ക്രീം, എന്നിവ ഉപയോഗിച്ചുള്ള മസാജാണിത്. പ്ലാറ്റിനം മസാജിന് 300 രൂപയാണ് വില.
- ഇൻഡോർ നാഗ്പൂർ എക്സ്പ്രെസ്
- മാൽവ എക്സ്പ്രസ്
- അവന്തിക എക്സ്പ്രസ്
- ഇൻഡോർ - പുനൈ എക്സ്പ്രസ്
- ഹംസഫാർ എക്സ്പ്രസ്
- മഹാമന എക്സ്പ്രസ്
- പഞ്ചവാലി പാസഞ്ചർ
സേവനം ലഭ്യമാകുന്ന ചില പ്രധാന ട്രെയിനുകൾ
മസാജ് ജീവനക്കാർ
ഓരോ ട്രെയിനിൽ മൂന്നോ നാലോ മസാജ് ജീവനക്കാരാണ് ഉണ്ടാകുക. ശരിയായ ഐഡന്റിറ്റി കാർഡുകളും ഇവർക്ക് വിതരണം ചെയ്തിട്ടുണ്ടാകും. ജീവനക്കാർ ശുചിത്വം നിലനിർത്തുന്നവരും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തവരുമായിരിക്കുമെന്ന് റെയിൽവേ ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ റിസേർവ്ഡ് കോച്ചുകളിലുമാണ് മസാജ് സേവനം ലഭിക്കുക. ജീവനക്കാരുടെ ഫോൺ നമ്പറുകളും പേരും ഓരോ കോച്ചുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ടാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications