മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. ജൂലായ് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്. എടിഎം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.

മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളിൽ അഞ്ചും തവണയുമാണ് സൗജന്യ എടിഎം സേവനം അനുവദിക്കുന്നത്. അതിന് ശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടക്കും. 20 മുതല്‍ 25 വരെയാണ് വിവിധ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത്. പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍ നിന്നു പണം ലഭിച്ചില്ലെങ്കില്‍ പോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകള്‍ കണക്കാക്കുക. മിനി സ്റ്റേറ്റ്മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകള്‍ തന്നെ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം, എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ മിനിമം സൗജന്യ ട്രാൻസാക്ഷൻ അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾ കൂടുതൽ സർവ്വീസ് ചാർജ് നൽകേണ്ടി വരും. നോട്ട് നിരോധനം, ഡിജിറ്റല്‍ ട്രാന്സാക്ഷന് തുടങ്ങിയ പരിഷ്കാരങ്ങള്‍ നടത്തിയതിന് ശേഷമാണ് ബാങ്കുകൾ സർവ്വീസ് ചാർജുകൾ വർദ്ധിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
