ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ. നാലു ദിവസം നീണ്ടു നിൽക്കുന്ന ഓഫർ വിൽപ്പന ജൂൺ 14ന് അവസാനിക്കും. 10 ലക്ഷം സീറ്റുകളാണ് ഓഫർ നിരക്കി കമ്പനി വിൽക്കുന്നത്. 999 രൂപ മുതലാണ് ഇൻഡിഗോയുടെ ആഭ്യന്തര ടിക്കറ്റുകൾ ലഭിക്കുക. അന്താരാഷ്ട്ര റൂട്ടുകളിൽ 3,499 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇതാ..
യാത്രാ കാലാവധി
ഇന്നലെയാണ് (ജൂൺ 11) ഇൻഡിഗോ ഓഫർ വിൽപ്പന ആരംഭിച്ചത്. ജൂൺ 14 വരെ ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭിക്കും. ജൂൺ 26 മുതൽ സെപ്തംബർ 28 വരെയാണ് ഓഫർ നിരക്കിൽലെടുക്കുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യാവുന്ന കാലാവധി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കും ഓരേ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് ഓഫർ ലഭിക്കുക.
ആഭ്യന്തര റൂട്ടുകൾ
ഓഫർ നിരക്കുകളിൽ ലഭ്യമാകുന്ന ആഭ്യന്തര റൂട്ടുകളും ടിക്കറ്റ് നിരക്കും ചുവടെ ചേർക്കുന്നു.
- ഡൽഹി - അഹമ്മദാബാദ് റൂട്ട് - 1799 രൂപ
- ഡൽഹി - ബംഗളൂരു - 3,299 രൂപ
- ഡൽഹി-ചണ്ഡീഗഡ് - 1,299 രൂപ
- ഡൽഹി - ജയ്പൂർ - 1,499 രൂപ
- ജയ്പൂർ - ഡൽഹി - 1,799 രൂപ
- ഗോവ - ഹൈദരാബാദ് - 1,499 രൂപ
- ഹൈദരാബാദ് - ബംഗളൂരു - 1,899 രൂപ
- ഡൽഹി - ഡെറാഡൂൺ - 1,999 രൂപ
- ഡൽഹി - അബുദാബി - 6,799 രൂപ
- ബംഗളൂരു - ബാങ്കോക്ക് - 6,899 രൂപ
- കൊൽക്കത്ത - ബാങ്കോക്ക് - 5099 രൂപ
- ഹൈദരാബാദ് - ദുബായ് - 8,999 രൂപ
- ഡൽഹി - ദുബായ് - 7,799 രൂപ
- ഡൽഹി - കോലാലംപൂർ - 6,599 രൂപ
അന്താരാഷ്ട്ര റൂട്ടുകൾ
ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന അന്താരാഷ്ട്ര റൂട്ടുകൾ
ഇൻഡിഗോ
ആഭ്യന്തര പാസഞ്ചർ മാർക്കറ്റിൽ ഏകദേശം 50 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. ഏകദേശം 1,400 പ്രതിദിന സർവീസുകളുള്ള ഇൻഡിഗോ 53 ആഭ്യന്തര വിമാനത്താവളങ്ങളിലേയ്ക്കും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുമാണ് സർവ്വീസ് നടത്തുന്നത്. കൊൽക്കത്തിയിൽ നിന്ന് ഹോം കോങ്ങിലേയ്ക്കുള്ള പുതിയ സർവ്വീസും ഇൻഡിഗോ പ്രഖ്യാപിച്ചു കഴിഞ്ഞു. ആഗസ്റ്റ് 20 മുതൽ പുതിയ സർവ്വീസ് കമ്പനി ആരംഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
