യുഎഇയിലെ ലോട്ടറി വീണ്ടും ഇന്ത്യക്കാരന്, സമ്മാന തുക ഏഴ് കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരന് സമ്മാം. രഘു കൃഷ്ണമൂര്‍ത്തിയെന്നയാൾക്കാണ് ഏഴ് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. യുഎഇയിലെ നറുക്കെടുപ്പിൽ അടുത്തിടെ നിരവധി ഇന്ത്യക്കാർക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. 10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനം ലഭിച്ചത്.

 

എന്നാല്‍ രഘു കൃഷ്ണമൂര്‍ത്തിയെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒമാനിലാണ് രഘു താമസിക്കുന്നത്. 301-ാം സീരിസിലുള്ള 2115 -ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.

യുഎഇയിലെ ലോട്ടറി വീണ്ടും ഇന്ത്യക്കാരന്, സമ്മാന തുക ഏഴ് കോടി

കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനായ രതീഷ് കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് ഒന്നാം സമ്മാനം കിട്ടിയത്. ദുബായില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ ഇത്തവണത്തെ നറുക്കെടുപ്പ് ചടങ്ങിലേക്ക് അധികൃതര്‍ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ കൂടി കോടീശ്വരനായത്.

അബുദാബിയിൽ കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മറ്റൊരു മലയാളിക്ക് ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനമായി ലഭിച്ചിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കെ.എസ് ഷോജിത്തിനാണ് നറുക്കെടുപ്പിലൂടെ ഈ സമ്മാനം ലഭിച്ചത്. ഏപ്രിലിൽ 18 കോടിയുടെ ഒന്നാം സമ്മാനം നേടിയത് മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ്.

malayalam.goodreturns.in

English summary

Indian man wins $1 million at UAE

Raghu Krishnamurthy won the millenium millionaire of Dubai Duty Free is again celebrated in the draw.
Story first published: Thursday, June 13, 2019, 18:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X