മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പണം സൂക്ഷിക്കുന്നത് മാതാപിതാക്കളുടെ ചുമതലകളിലൊന്നാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ചെലവുകൾ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മുൻകൂട്ടി പണം ഇതിനായി മാറ്റി വയ്ക്കേണ്ടതും അത്യാവശ്യമാണ്. ബാക്കിയുള്ള പണം കോഴ്സിന്റെ പ്രവേശന സമയത്ത് കണ്ടെത്തിയാൽ മാത്രം മതി.
ദീർഘകാല നിക്ഷേപം
മക്കളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ദീർഘകാല നിക്ഷേപങ്ങളായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സിപ്പുകൾ പോലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉയർന്ന വരുമാനം നേടുന്നതിനുള്ള മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്. ബാങ്ക് നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റുകൾ, റിക്കറിംഗ് ഡിപ്പോസിറ്റുകൾ, ഇൻഷുറൻസ് തുടങ്ങിയ മറ്റ് നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗമാണിത്.
മികച്ച പ്ലാനിംഗ്
ദീർഘകാലാടിസ്ഥാനത്തിൽ ലാഭം വർദ്ധിപ്പിക്കുന്നവയാണ് ഇക്വിറ്റിയും ഇക്വിറ്റി സംബന്ധമായ മറ്റ് ഉൽപ്പന്നങ്ങളും. ഉയർന്ന നേട്ടമാണ് ഇത്തരം നിക്ഷേപത്തിലൂടെയുള്ള ലക്ഷ്യം. മാതാപിതാക്കൾ ശരിയായ പ്ലാനിംഗ് നടത്തി വേണം മികച്ച നിക്ഷേപ മാർഗം തിരഞ്ഞെടുക്കേണ്ടത്. ബോണ്ട്, കടപ്പത്രം, ഓഹരി തുടങ്ങിയവയൊക്കെ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന ചില നിക്ഷേപ മാർഗങ്ങളാണ്.
അധിക നിക്ഷേപം വേണ്ട
വിദ്യാഭ്യാസ ചെലവുകൾക്കും മറ്റും ഓരോ മാസവും വലിയ ഒരു തുക മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. ഇത് നിലവിലെ ആവശ്യങ്ങൾക്കുള്ള പണത്തിന് കുറവ് വരുത്തും. അതുകൊണ്ട് തന്നെ അധിക നിക്ഷേപത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിലവിലെ ആ കോഴ്സിന്റെ ചെലവ് മനസ്സിലാക്കി വേണം പണം കണ്ടെത്തേണ്ടത്.
നേരത്തേ തുടങ്ങുക
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നേരത്തേ തന്നെ നിക്ഷേപം നടത്തി തുടങ്ങിയാൽ പിന്നീടുള്ള അധിക ഭാരം കുറയ്ക്കാനാകും. കൂടാതെ ഓരോ വർഷവും നിക്ഷേപ തുക വർദ്ധിപ്പിക്കാനും സാധിക്കും. കുട്ടികളുടെ ജനനം മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിയുന്നതു വരെയുള്ള കാലയളവിലാണ് വിദ്യാഭ്യാസത്തിനായി സമ്പാദ്യം നടത്തേണ്ടത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
