ദില്ലി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്ക് ചരിത്ര നേട്ടം. ഇതാദ്യമായി രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാന വിഹിതത്തില്‍ ജിയോ രണ്ടാം സ്ഥാനത്തെത്തി. ഭാരതി എയര്‍ടെല്ലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്. ജനുവരി-മാര്‍ച്ച് പാദത്തിലെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്.

ട്രായ് റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ-എജിആര്‍) 2019ലെ ആദ്യ പാദത്തില്‍ 9,985 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നാലു ശതമാനത്തിന്റെ വര്‍ധനവാണ് ജിയോ രേഖപ്പെടുത്തിയത്. എയര്‍ടെല്ലിന്റേത് 8,608 കോടി രൂപയാണ്. അതേസമയം, വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയയുടെ എജിആര്‍ 0.3 ശതമാനം കുറഞ്ഞ് 10,148 കോടി രൂപയായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 15 സര്‍ക്കിളുകളില്‍ റിലയന്‍സ് ജിയോയാണ് മുമ്പിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍-ജൂണ്‍ പാദത്തോടെ വോഡഫോണ്‍ ഐഡിയയെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
ജിയോയുടെ കടന്നുകയറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ പരസ്പരം ലയിച്ചതിനെ തുടര്‍ന്നാണ് ഐഡിയ-വോഡഫോണ്‍ കമ്പനി വിപണി വരുമാന വിഹിതത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ ഐഡിയ വോഡഫോണിന്റെ വിപണി വരുമാന വിഹിതം 32.2 ശതമാനമാണ്. എന്നാല്‍ ജിയോയുടേത് 31.1 ശതമാനവും. മൂന്നാം സ്ഥാനത്തുള്ള എയര്‍ടെല്ലിന്റെ വിഹിതം 27.3 ശതമാനം മാത്രമാണ്.
ആദ്യ ഘട്ടത്തില്‍ സൗജ്യന്യമായി 4ജി ഡാറ്റയും വോയിസ്കോളുകളും നല്‍കിയാണ് മൂന്നു വര്‍ഷം മുമ്പ് മാത്രം തുടക്കം കുറിച്ച റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചത്. തുടര്‍ന്ന് മികച്ച ഓഫറുകള്‍ കുറഞ്ഞ വിലയ്ക്കു നല്കി മറ്റു ടെലികോം കമ്പനികളിനിന്നും ഉപയോക്താക്കളുടെ വലിയ ഒഴുക്കുണ്ടാക്കി. 2019 ഫെബ്രുവരിയില്‍ മാത്രം 58 ലക്ഷം ഉപയോക്താക്കളെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടമായത്. ഈ കാലയളവില്‍ ജിയോക്ക് 77 ലക്ഷം അധിക ഉപയോക്താളെ ലഭിക്കുകയും ചെയ്തു. വരുംദിനങ്ങളില്‍ ഈ ഒഴുക്ക് തുടരുമെന്നാണ് ജിയോയുടെ കണക്കുകൂട്ടല്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications