ദില്ലി: ആധാര്‍ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പുതിയ ബില്ല് പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന് എടുക്കാനും അധാര് നിര്‍ബന്ധമില്ല. അതേസമയം, താല്പര്യമുള്ളവര്ക്ക് ഇതിനായി ആധാര്‍ ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്ല്.
പാര്‍ലമെന്റില്‍ അവതരിപ്പിക്കും
2016ലെ ആധാര്‍ ആക്ട് ഭേദഗതി ചെയ്താണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. ദി ആധാര്‍ ആന്റ് അതര്‍ ലോസ് (അമെന്റ്മെന്‍്) ബില്ല് ജൂണ്‍ 17ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം അംഗീകരിക്കുന്നതോടെ നിലവിലെ 2019 മാര്‍ച്ചിലുള്ള ഓര്‍ഡിനന്‍സിന് പകരം ഇത് പ്രാബല്യത്തില്‍ വരും.
കെവൈസി രേഖയായി ഉപയോഗിക്കാം
ഉപഭോക്താവ് സ്വമേധയാ തയ്യാറാവുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണത്തിന് 1885ലെ ടെലഗ്രാഫ് ആക്ട്, 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എന്നിവ പ്രകാരമുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കാമെന്ന് കരട് ബില്ല് വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന് എടുക്കുന്നതിനുമുള്ള ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം എന്നര്‍ഥം.
ഓര്‍ഡിനന്‍സിന് സമാനം
2019 മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി ഒപ്പുവച്ച ആധാര്‍ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് സമാനമായ നിമയങ്ങളാണ് പുതിയ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആധാര്‍ നമ്പര്‍ വ്യക്തമാക്കപ്പെടാതിരിക്കാന് പകരം വെര്‍ച്വല്‍ ഐഡന്റിറ്റി നമ്പര്‍ ഉപയോഗിക്കാനുള്ള അവസരവും പുതിയ ബില്ല് മുന്നോട്ടുവയ്ക്കുന്നുണ്ട്.
18 തികഞ്ഞാല്‍ വേണ്ടെന്നു വയ്ക്കാം
ആധാറിനെ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റാനാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നതെന്ന് കാബിനറ്റ് അംഗീകരിച്ച കരട് രേഖയില്‍ വ്യക്തമാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമെങ്കിലും 18ന് വയസ്സിന് ശേഷം ബയോമെട്രിക് ഐഡിയായ ആധാര്‍ വേണ്ടെന്നു വയ്ക്കാന്‍ പൗരന് പുതിയ ഭേദഗതി ബില്ല് അവകാശം നല്‍കുന്നുണ്ട്.
ദുരുപയോഗം തടയും
ആധാറിന്റെ ദുരുപയോഗം തടയുന്നതിനുള്ള ശക്തമായ വ്യവസ്ഥകളടങ്ങിയതാണ് പുതിയ ബില്ല്. ഇതുപ്രകാരം പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്താനോ ഐഡി പ്രൂഫായി ആധാര്‍ ഹാജരാക്കാനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നല്‍കില്ല
ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം എടുത്തുകളയുന്നതാണ് പുതിയ നിയമം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നിയമത്തിലുണ്ടായിരുന്ന 57ാം വകുപ്പ് പുതിയ നിയമത്തില്‍ ഒഴിവാക്കി. ആധാര്‍ കാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ എന്തെങ്കിലും സൈവനങ്ങള്‍ നിഷേധിക്കാന്‍ സൗകാര്യ ഏജന്‍സികള്‍ക്ക് അധികാരമില്ലെന്നും ബില്ല് വ്യക്തമാക്കുന്നു.
പിഴ ഒരു കോടി രൂപ വരെ
ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. നിയമലംഘകരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു കോടി രൂപ വരെയാണ് പിഴയിട്ടിരിക്കുന്നത്. അതിനു ശേഷം നിയമലംഘനം തുടരുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ അധിക പിഴയായി ഈടാക്കും. നിയമവിരുദ്ധമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. സ്ഥാപനങ്ങളാണെങ്കില്‍ ഒരു ലക്ഷമാണ് പിഴ. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ 10 വര്‍ഷം വരെ തടവും പുതിയ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
