ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിരതം കുറച്ച് കേന്ദ്ര സർക്കാർ തീരുമാനം. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഒരു പോലെ ആശ്വാസമാകുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇഎസ്ഐയുടെ തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമകളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയും കുറച്ചു.
ജൂലൈ ഒന്ന് മുതൽ
ഉത്തരവ് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. 3.6 കോടി തൊഴിലാളികള്‍ക്കും 12.5 ലക്ഷം തൊഴില്‍ദാതാക്കള്‍ക്കും ആശ്വാസമാകുന്ന ഉത്തരവാണിത്. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇഎസ്ഐ വിഹിതം വെട്ടിച്ചുരുക്കിയതെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
എന്താണ് ഇഎസ്ഐ?
തൊഴിലാളികൾക്ക് വൈദ്യസഹായം, മറ്റു ചികിത്സകള്‍, രോഗാനുകൂല്യം എന്നിവ നൽകി ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന കേന്ദ്രസർക്കാര്‍ സംവിധാനമാണ് ഇഎസ്ഐ. ചികിത്സ, പ്രസവം, അംഗവൈകല്യം തുടങ്ങിയവ ഇഎസ്ഐ പരിരക്ഷയില്‍ ഉള്‍പ്പെടുന്നു. അസുഖം മൂലം വൈദ്യസഹായം വേണ്ടി വരികയും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്താൽ മെഡിക്കൽ സർട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനുള്ളിൽ ബ്രാഞ്ച് ഓഫീസിൽ സമർപ്പിച്ച് അപേക്ഷ സമർപ്പിച്ചാൽ 50 ശതമാനം വരെ ആനുകൂല്യം ലഭിക്കും.
ഇഎസ്ഐ നിയമം
ഇഎസ്ഐ നിയമപ്രകാരം തൊഴിലാളിയും തൊഴിലുടമയും അവരുടെ വിഹിതം അടക്കണം. കേന്ദ്ര സര്‍ക്കാറാണ് നിരക്ക് നിശ്ചയിക്കുക. ഈ നിരക്കിലാണ് ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. ഇഎസ്ഐ പരിരക്ഷ കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനായി 2017 ജനുവരി ഒന്നു മുതല്‍ ശമ്പള പരിധി 21000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഒരു വർഷത്തിൽ പരമാവധി 91 ദിവസം വരെ സാധാരണ രോഗാനുകൂല്യത്തിനു അർഹതയുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ
2018-19 വര്‍ഷം മാത്രം തൊഴിലുടമകളില്‍ നിന്നായി സര്‍ക്കാരിന് 22,379 കോടി രൂപ ലഭിച്ചിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം 13,662 കോടി രൂപയാണ് ലഭിച്ചത്. തൊഴിലുടമകളുടെ വിഹിതം കുറചച്ചത് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സഹായമാകുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
