വാട്സ്ആപ്പിൽ ബൾക്ക് മെസ്സേജ് അയയ്ക്കുന്ന ഉപയോക്താക്കൾക്കെതിരെ നിയമനടപടികൾക്കൊരുങ്ങി വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്ഫോം കമ്പനിയായ വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പ് നിബന്ധനകളും സേവനങ്ങളും ലംഘിക്കുന്ന ഉപയോക്താക്കൾക്കെതിരെയാണ് കമ്പനി നിയമ നടപടികൾക്ക് ഒരുങ്ങുന്നത്.
വ്യാജ വാർത്തകൾ തടയാൻ
വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. അടുത്തിടെ റോയിട്ടേഴ്സ് നടത്തിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 52 ശതമാനം ആളുകളും വാർത്തകൾ അറിയുന്നത് വാട്ട്സ്ആപ്പ് വഴിയാണ്. അതുകൊണ്ട് തന്നെ വാട്ട്സ്ആപ്പ് വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനാണ് കമ്പനിയുടെ ലക്ഷ്യം
ബൾക്ക് ഓട്ടോമേറ്റഡ് മെസ്സേജിംഗിന് നിയന്ത്രണം
1.5 ബില്ല്യൻ സജീവ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത നിബന്ധനകൾ അനുസരിച്ച് 2019 ഡിസംബർ മുതൽ "ബൾക്ക് ഓട്ടോമേറ്റഡ് മെസ്സേജിംഗ്" നടത്തിയാൽ ഉപഭോക്താക്കൾ നിയമ നടപടികൾ നേരിടേണ്ടി വരും. ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 256 പേരെ മാത്രമേ ആഡ് ചെയ്യാൻ സാധിക്കൂ.
ഗ്രൂപ്പ് നിയന്ത്രണങ്ങള്‍
വാട്ട്സ്ആപ്പിലെ പ്രൈവസി ഓപ്ഷനില്‍ ഗ്രൂപ്പ് എന്നൊരു കാറ്റഗറി കൂടി ചേര്‍ക്കാനാണ് വാട്ട്സ് ആപ്പിന്റെ തീരുമാനം. ഇത് സെലക്ട് ചെയ്താല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ചോയ്സുകള്‍ നമുക്ക് വാട്ട്സ് ആപ്പ് നല്‍കും. എവരിവണ്‍, മൈ കോണ്ടാക്റ്റ്സ്, നോബഡി എന്നിവയാണിവ. ഇവിടെയാണ് നമ്മെ ആര്‍ക്കൊക്കെ എങ്ങനെയൊക്കെ ഗ്രൂപ്പില്‍ കയറ്റാം എന്ന കാര്യത്തില്‍ നമുക്ക് നിയന്ത്രണം വരുന്നത്.
പരീക്ഷണം ഐഫോണില്‍
ഗ്രൂപ്പ് നിയന്ത്രണം ഐഫോണിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്തിയ ശേഷം ആണ്‍ഡ്രോയിഡ് ഫോണുകളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതോടെ വാട്ട്സ്ആപ്പിലെ അനാവശ്യ ഗ്രൂപ്പ് മെസേജുകൾക്ക് അറുതി വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
