തെഹ്റാന്: ഇറാന്റെയും ഹോര്‍മുസ് കടലിടുക്കിന്റെയും സമീപത്തായി ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലകുതിച്ചുയര്‍ന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ 4.45 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ നിരക്ക് ബാരലിന് 62.64 ഡോളറായി. സൗദിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൊക്കുവ കറേജസ്, ഫ്രന്റ് ആള്‍ട്ടയര്‍ എന്നീ കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഇറാന് നാവിക സേന രക്ഷപ്പെടുത്തിയിരുന്നു.
ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഉപരോധത്തിന്റെ പ്രതിഫലനം വിപണിയില്‍ പ്രകടമാവാതിരിക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും അമേരിക്കയും ചേര്‍ന്ന് നടത്തിയ ഇടപെടലുകള്‍ കാരണം ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറിന് താഴെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ആക്രമണത്തോടെ വിപണിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, ഒമാന്‍ ഉള്‍ക്കടലില്‍ ഇന്നലെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അതിനു തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നുമുള്ള വാദവുമായി അമേരിക്ക രംഗത്തെത്തി. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിനുസമീപം പൊട്ടാതെകിടന്ന കാന്തിക സ്ഫോടകവസ്തുക്കള്‍ ഇറാന് നാവികസേന മാറ്റുന്ന ദൃശ്യങ്ങളാണ് യുഎസ് സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടത്. നേരത്തേ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
