അമേരിക്കയോട് കണക്കുതീര്‍ക്കാന്‍ ഇന്ത്യ; 29 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തും

ദില്ലി: ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയോട് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

യുഎസ് നടപടിക്കുള്ള തിരിച്ചടി

യുഎസ് നടപടിക്കുള്ള തിരിച്ചടി

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക അധിക നികുതി ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജൂണ്‍ 16ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018 ജൂണിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും അധിക നികുതി ചുമത്താന്‍ ട്രംപ് ഭരണ കൂടം തീരുമാനിച്ചത്.

235 മില്യന്‍ ഡോളര്‍ നികുതി

235 മില്യന്‍ ഡോളര്‍ നികുതി

അമേരിക്കയില്‍ നിന്നുള്ള ആല്‍മണ്ടും ആപ്പിളും ഉള്‍പ്പെടെ 29 ഫാം, സ്റ്റീല്‍, അയേണ്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 120 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇത് 235 മില്യന്‍ ഡോളറിന്റെ അധിക നികുതി ബാധ്യതയാണ് അമേരിക്കയ്ക്ക് ഉണ്ടാക്കുക. അമേരിക്കയ്‌ക്കെതിരേ പ്രതികാര നികുതി ചുമത്തുന്ന കാര്യം ലോക വ്യാപാര സംഘടനയെ ഇന്ത്യ ഇതിനകം അറിയിച്ചുകഴിഞ്ഞു.

ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ

ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്കു പിന്നാലെയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ അധിക താരിഫ് ഈടാക്കാനുള്ള പുതിയ തീരുമാനം. അമേരിക്കയുടെ തീരുമാനം കാരണം ഇന്ത്യയ്ക്കു ലഭിച്ചുവന്നിരുന്ന നികുതിയിളവില്‍ 190 മില്യന്‍ ഡോളറിന്റെ കുറവാണ് പ്രതിവര്‍ഷം കണക്കാക്കപ്പെടുന്നത്.

പലവട്ടം നീട്ടിയ തീരുമാനം

പലവട്ടം നീട്ടിയ തീരുമാനം

2018 ജൂണില്‍ ഇന്ത്യന്‍ സ്റ്റീല്‍-അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് തിരിച്ചടി നല്‍കാനുള്ള തീരുമാനം ഇന്ത്യ നിരവധി തവണ നീട്ടിവയ്ക്കുകയായിരുന്നു. അമേരിക്കയില്‍ നിന്ന് ചര്‍ച്ചയിലൂടെ അനുകൂല തീരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. 2018 ആഗസ്ത് നാലു മുതല്‍ പ്രതികാര നികുതി ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും അത് പല വീണ്ടും വീണ്ടും നീട്ടിവയ്ക്കുകയായിരുന്നു.

മോദി-ട്രംപ് കൂടിക്കാഴ്ച

മോദി-ട്രംപ് കൂടിക്കാഴ്ച

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജൂണ്‍ 28, 29 തീയതികളില്‍ ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയ്‌ക്കെതിരേ പ്രതികാര നികുതി ചുമത്താനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയുമാണ്.

ഇ കൊമേഴ്‌സിലെ വിദേശ നിക്ഷേപം

ഇ കൊമേഴ്‌സിലെ വിദേശ നിക്ഷേപം

ഇന്ത്യന്‍ കമ്പോളങ്ങളില്‍ കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. ഇതോടൊപ്പം ഇന്ത്യ തങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. താരിഫ് രാജാവ് എന്നാണ് പലപ്പോഴായി ട്രംപ് ഇന്ത്യയെ വിശേഷിപ്പിച്ചത്. അതേസമയം, ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഇന്ത്യയുടെ തീരുമാനമാണ് അമേരിക്കയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ തീരുമാനം ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് വന്‍ ആഘാതമേല്‍പ്പിച്ചിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X