മുംബൈ: രാജ്യത്തെ എടിഎമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ എടിഎമ്മുകളും കെട്ടിട ഭിത്തിയിലോ തൂണിലോ തറയിലോ ശക്തമായി ഉറപ്പിച്ചുനിര്ത്തണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. കവര്‍ച്ചക്കാര്‍ എടിഎം എളുപ്പത്തില്‍ ഇളക്കിയെടുത്ത് പണം കൊള്ള ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. 2019 സപ്തംബര്‍ 30ഓടെ എല്ലാ എടിഎമ്മുകളും ഈ രീതിയില്‍ സുരക്ഷിതമാക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ നിര്‍ദ്ദേശം നല്കി. വിമാനത്താവളങ്ങള്‍ പോലെ എല്ലാ സമയവും സേനാ കാവലിലുള്ളതും സിസിടിവി നിരീക്ഷണത്തിലുള്ളതുമായ അതീവ സുരക്ഷാ മേഖലകളിലെ എടിഎമ്മുകളെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

വെന്റിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2016ല്‍ ആര്‍ബിഐ ചുമതലപ്പെടുത്തിയ കമ്മിറ്റി ഓണ്‍ കറന്‍സി മൂവ്മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. ഡിജിറ്റല്‍ രൂപത്തിലുള്ള വണ്‍ ടൈം കോമ്പിനേഷന്‍ ലോക്കുകള്‍ ഉപയോഗിച്ച് എടിഎമ്മുകള്‍ സുരക്ഷിതമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. തട്ടിപ്പുകളെ കുറിച്ചും കവര്‍ച്ചാ ശ്രമങ്ങളെ കുറിച്ചും അപ്പപ്പോഴുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സമഗ്രമായ ഇ സര്‍വെയ്ലന്‍സ് മെക്കാനിസം വികസിപ്പിച്ചെടുക്കാനും കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എടിഎം സുരക്ഷയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നേരത്തേ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു പുറമെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എടിഎമ്മുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്കി. രാജ്യത്ത് എടിഎം കവര്‍ച്ചകളും തട്ടിപ്പുകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ രംഗത്തെത്തിയിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
