മൂംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബാറ്റ് കമ്പനിയായ സ്പാര്ട്ടന് സ്പോര്‍ട്സിനെതിരേ കേസ് ഫയല്‍ ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ബാറ്റ് പ്രൊമോഷനായി സച്ചിന്റെ പേരും ചിത്രവും ഉപയോഗിച്ചതിന്റെ ഭാഗമായുള്ള റോയല്‍റ്റി ആവശ്യപ്പെട്ടാണ് കമ്പനിക്കെതിരെ സച്ചിന് പരാതി നല്‍കിയിരിക്കുന്നത്.
രണ്ട് മില്ല്യണ്‍ യുഎസ് ഡോളര്‍ ലഭിക്കാനുണ്ടെന്ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ സച്ചിന് വ്യക്തമാക്കുന്നു. കമ്പനി കരാര്‍ ലംഘിക്കപ്പെട്ടതോടെ കുടിശ്ശികയടക്കം രണ്ട് മില്ല്യണ്‍ യു.എസ് ഡോളര്‍ സച്ചിന് ആവശ്യപ്പെടുകയായിരുന്നു. 2016ലാണ് സിഡ്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്ട്ടന് സ്പോര്‍ട്സുമായി സച്ചിന് കരാറുണ്ടാക്കിയത്. സ്പാര്ട്ടന് സ്പോര്‍ട്സിന്റെ സ്ഥാപകന്് ഇന്ത്യന്‍ സംരംഭകനായ കുനാല്‍ ശര്‍മയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സച്ചിന് പണമൊന്നും കമ്പനി നല്‍കിയിട്ടില്ല. തുടര്‍ന്ന് സച്ചിന് കരാര്‍ റദ്ദാക്കി. തന്റെ പേരും ചിത്രവും ഉപയോഗിക്കരുത് എന്ന് സച്ചിന് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ സച്ചിന്റെ പേരും ലോഗോയും സ്പാര്ട്ടന് തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് സച്ചിന് കോടതിയെ സമീപിച്ചത്.
അടുത്തിടെ ആസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സ്പാര്‍ട്ടനുമായി ഒരു പുതിയ കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും കരാറിന്റെ ഒരു ഭാഗം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല.ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളായ മിച്ചല്‍ ജോണ്സന്, ജോ ബേണ്‍സ് എന്നിവര്‍ കരാര്‍ പേയ്മെന്റുമായി ബന്ധപ്പെട്ട് സ്പാര്ട്ടനെതിരെ നേരത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
