ദില്ലി: ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം പ്രതീക്ഷിച്ച പോലെ ലഭിക്കാത്ത സാഹചര്യത്തില്‍ നികുതിവെട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നപടികളൊരുങ്ങുന്നു. പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ജൂണ്‍ 21ന് ചേരുന്ന 35ാമത് ജിഎസ്ടി കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
ആദ്യഘട്ടത്തില്‍ വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന നികുതി വെട്ടിപ്പുകള്‍ കണ്ടെത്തി തടയുന്നതിനുള്ള നടപടികളാണ് ആരംഭിക്കുക. ക്രമേണ മറ്റുള്ളവര്‍ക്കും അവ ബാധകമാക്കും.

ഇ-ഇന്‍വോയ്സ് സംവിധാനം നിര്‍ബന്ധമാക്കുന്നതാണ് നടപടികളിലൊന്ന്. ചരക്കുനീക്കത്തിനായി നല്കുന്ന ഇലക്ട്രോണിക് അനുമതിയായ ഇ വേ ബില്ലുകള്‍ ടോള്‍ പ്ലാസകളിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനം, കമ്പനികളെ ജിയോടാഗ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സില്‍ കൈക്കൊള്ളാനിരിക്കുന്ന പ്രധാനപ്പെട്ട നടപടികളെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിയിച്ചു.
വലിയ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇ ഇന്‍വോയ്സ് സംവിധാനം ഉപകരിക്കും. അധികൃതര്‍ക്ക് ഇവ നിരീക്ഷിക്കല്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.
കൂടുതല്‍ ടേണറോവറുള്ള കമ്പനികള്‍ക്കാണ് പ്രത്യേക പോര്‍ട്ടല്‍ വഴിയുള്ള ഇ ഇന്‍വോയ്സിംഗ് സിസ്റ്റം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. അതിന്റെ മാനദണ്ഡം ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കും. പ്രധാനമായും ബിസിനസ് ടു ബിസിനസ് ഇടപാടുകളിലാണ് ഇത് ആദ്യം പരീക്ഷിക്കുക. അത് വിജയകരമാവുന്ന പക്ഷം മറ്റുള്ള ഇടപാടുകളിലേക്കും വ്യാപിപ്പിക്കും.
നേരത്തേ തട്ടുതട്ടായി നില്ക്കുന്ന നികുതി സമ്പ്രദായമായിരുന്നത് കൊണ്ട് സാധാരണക്കാരനു മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥതയുണ്ടായിരുന്നു. ജിഎസ്ടിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാവുന്നതോടെ നികുതിയിളവിന്റെ ഗുണഫലം സാധാരണക്കാരന് ലഭ്യമായിത്തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ചരക്കുനീക്കം അധികൃതരില്‍ നിന്ന് മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തുന്നതിന് ഒരു ഇ-വേ ബില്ല് പല തവണ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ടോള്‍ പ്ലാസകളില്‍ നിന്ന് ഇ-വേ ബില്ലുകളും ചരക്കുകളും തമ്മില്‍ ഒത്തുനോക്കുന്നതിനുള്ള പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ക്കും തടയിടാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
