ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ എംപ്ലോയര്‍ ബ്രാന്‍ഡെന്ന് സര്‍വേ. മൈക്രോസോഫ്റ്റ് ഇന്ത്യ,സോണി ഇന്ത്യ എന്നീ കമ്പനികളെ പിന്നിലാക്കിയാണ് ആമസോണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് (ഞഋആഞ) 2019 പ്രകാരം ആമസോണ്‍,സാമ്പത്തിക ആരോഗ്യം, ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം, ശക്തമായ പ്രശസ്തി എന്നിവയില്‍ ഉയര്‍ന്ന സ്കോര്‍ നേടി.

പ്രമുഖ ബ്രാന്‍ഡായ മൈക്രോസോഫ്റ്റ് ഇന്ത്യ രണ്ടാം സ്ഥാനത്തും സോണി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തി.2019 ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ഏറ്റവും മികച്ച 10 തൊഴില്‍ ബ്രാന്‍ഡുകളില്‍ മെര്‍സിഡീസ് ബെന്‍സ് നാലാം സ്ഥാനത്ത്, ഐബിഎം (അഞ്ചാം സ്ഥാനം), ലാര്‍സന്‍, ട്യൂബ്രോ (ആറാം സ്ഥാനം), നെസ്ലെ (ഏഴാം സ്ഥാനം), ഇന്‍ഫോസിസ് (എട്ടാം സ്ഥാനം), സാംസങ് (ഒമ്പതാം സ്ഥാനം), ഡെല്‍(പത്താമത്) എന്നിങ്ങനെയാണ്
റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലം ഗൂഗിള്‍ ഇന്ത്യ കിരീടം നേടിയതിന് കഴിഞ്ഞ വര്‍ഷം ഹാള്‍ ഓഫ് ഫെയിം വിഭാഗത്തില്‍ ഇടം നേടിയിരുന്നു.റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് ആഗോള സമ്പദ്വ്യവസ്ഥയുടെ 75 ശതമാനവും 32 പങ്കാളിത്ത രാജ്യങ്ങളും ലോകത്താകമാനം 2,00,000 ല്‍ അധികം ആളുകളും ഉള്‍പ്പെടുന്നു. എന്ന് റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് സര്‍വേയില്‍ പറയുന്നു.
രാജ്യത്ത് തൊഴിലുടമയെ തിരഞ്ഞെടുക്കുമ്പോള്‍ തൊഴില്േമേഖയിലെ മാനദണ്ഡം എന്നത് ശമ്പളം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, തൊട്ടുപിന്നിലായി തൊഴില്‍-ജീവിത ബാലന്‍സ്, തൊഴില്‍ സുരക്ഷ എന്നിവയാണ് ഭൂരിപക്ഷം ഇന്ത്യക്കാരും (55 ശതമാനം) മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനില്‍ ജോലിചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും 9 ശതമാനം പേര് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചിന്റെ സര്‍വേയില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
