വിസ്താര എയർലൈൻസിൽ ടിക്കറ്റുകൾക്ക് വൻ ഓഫറുകൾ. 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗ്രാൻഡ് വിസ്താര മൺസൂൺ സെയിലിലാണ് ടിക്കറ്റുകൾക്ക് ഓഫർ നിരക്കിൽ ലഭിക്കുക. സെയിൽ ഇന്ന് അർദ്ധരാത്രി അവസാനിക്കും. 1299 രൂപ മുതലാണ് ഓഫർ ടിക്കറ്റ് നിരക്കുകൾ. ജൂലൈ 3 നും സെപ്റ്റംബർ 26 നും ഇടയിലുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക.
ടിക്കറ്റ് നിരക്ക്
നികുതികളും മറ്റ് നിരക്കുകളും ഉൾപ്പെടെ ഇക്കോണമി ക്ലാസിന് 1,299 രൂപ പ്രീമിയം ഇക്കോണമി ക്ലാസിന് 1,999രൂപ, ബിസിനസ് ക്ലാസിന് 4,999 രൂപ എന്നിങ്ങനെയാണ് ടിക്കറ്റുകൾ ലഭിക്കുക. ജമ്മു-ശ്രീനഗർ റൂട്ടിലാണ് 1,299 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കുക. പരിമതമായ സീറ്റുകൾ മാത്രമായിരിക്കും ഓഫർ വിൽപ്പനയിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആദ്യം ബുക്ക് ചെയ്യുന്ന ഭാഗ്യശാലികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഓഫർ വിൽപനയ്‌ക്ക് കീഴിലുള്ള സീറ്റുകൾ തീർന്നാൽ സാധാരണ നിരക്കുകളാകും ദൃശ്യമാകുക.
ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഇക്കോണമി ക്ലാസ്സിനും പ്രീമിയം ഇക്കോണമി ക്ലാസിനും കുറഞ്ഞത് പതിനഞ്ച് ദിവസം മുമ്പെങ്കിലുമായിരിക്കണം ബുക്ക് ചെയ്യേണ്ടത്. ബിസിനസ് ക്ലാസിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്താൽ മതി. ഓഫർ ലഭിക്കുന്നതിന് www.airvistara.com എന്ന വെബ്സൈറ്റ് വഴിയോ, വിസ്താരയുടെ iOS, Android മൊബൈൽ അപ്ലിക്കേഷനുകൾ വഴിയോ, എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ വഴിയോ, വിസ്താരയുടെ കോൾ സെന്റർ വഴിയോ, ഓൺലൈൻ ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഗോ എയർ ഓഫർ
ഗോ എയർ കഴിഞ്ഞ ദിവസം ഓഫർ നിരക്കിൽ വെറും 899 രൂപയ്ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. ഗോവ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിച്ചിരുന്നത്. ഈ വർഷം ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിച്ചിരുന്നത്. ലോ കോസ്റ്റ് കാരിയറായ ഇൻഡിഗോയും കഴിഞ്ഞയാഴ്ച ആഭ്യന്തര നെറ്റ്‌വർക്കിലുടനീളം 999 രൂപയ്ക്ക് 10 ലക്ഷം സീറ്റുകളുടെ വിൽപ്പന നടത്തിയിരുന്നു.
വിസ്താരയുടെ പുതിയ സർവ്വീസുകൾ
ഈ മാസം ആദ്യം മുതൽ 62 പുതിയ വിമാന സർവ്വീസുകൾ ആരംഭിക്കുന്നതായും വിസ്താര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ പുതിയ വിമാനങ്ങളും ജൂൺ 18 മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് വിസ്താര വക്താവ് അറിയിച്ചത്. 62 പുതിയ ഫ്ലൈറ്റുകൾ ആരംഭിക്കുന്നതോടെ വിസ്താര മുംബൈയിൽ നിന്ന് 10 നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തും. അഹമ്മദാബാദ്, ചണ്ഡിഗഡ്, ചെന്നൈ, വാരണാസി, അമൃത്സർ, ബെംഗളൂരു, ദില്ലി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവടങ്ങളിലേയ്ക്കാണ് സർവ്വീസ് നടത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
