അറുപത് വയസിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്കായി പുതിയ പെന്ഷന് പദ്ധതി പ്രഖ്യാപിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി വൃദ്ധജന് പെന്ഷന് യോജന (എംവിപിവൈ) എന്നാണ് പദ്ധതിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഈ പദ്ധതി പ്രകാരം അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്ക് മാസം 400 രൂപ വീതം പെൻഷനായി ലഭിക്കും. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയാണ് പെൻഷൻ നല്‍കുക.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഫണ്ട്
പെൻഷൻ പദ്ധതി നടപ്പാക്കാനായി 18,000 കോടി രൂപയുടെ പ്രത്യേക ഫണ്ടാണ് ബീഹാർ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 36 ലക്ഷം ആളുകള്‍ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രായമായവര്‍ക്ക് അന്തസും ആദരവും നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പെന്ഷന് പദ്ധതിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
പദ്ധതിയിൽ ആർക്കൊക്കെ അംഗമാകാം?
സര്‍വീസില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കില്ല. പാവപ്പെട്ടവരായ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ചേരാനാകൂ. ഇതുവരെ രണ്ട് ലക്ഷം പേര് പദ്ധതിയില്‍ ചേരാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കിയതായ് നിതീഷ് കുമാർ വ്യക്തമാക്കി.
അടൽ പെൻഷൻ യോജന
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. ഇതുവഴി 60 വയസ്സിന് ശേഷം പെൻഷൻ ലഭിക്കും. 18 വയസ്സ് മുതൽ പദ്ധതിയിൽ അം ഗങ്ങളാകാം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. കുറഞ്ഞത് 20 വർഷം ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയാൽ 60 വയസു മുതൽ പെൻഷൻ ലഭിച്ച് തുടങ്ങും. അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in എന്ന വെബ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ
എല്ലാ ചെറുകിട കച്ചവടക്കാർക്കും മിനിമം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അം ഗീകാരം നൽകിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി വ്യാപാരികൾ പദ്ധതിയിൽ അം ഗങ്ങളാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 3 കോടിയോളം റീട്ടെയിൽ വ്യാപാരികൾക്കും കച്ചവടക്കാർക്കും നേട്ടമുണ്ടാകുന്ന പദ്ധതിയാണിത്.
കർഷകർക്ക് പെൻഷൻ
കർഷകർക്കായി 10,774 കോടി രൂപയുടെ പെൻഷൻ പദ്ധതിയ്ക്കും മന്ത്രിസഭാ യോ ഗത്തിൽ തീരുമാനമായിട്ടുണ്ട്. മൂന്നു വർഷം കൊണ്ട് ഈ പദ്ധതിയ്ക്കായി 10,774.5 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം. പ്രതിമാസം 3000 രൂപയാണ് പദ്ധതി വഴി പെൻഷൻ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications