ഒന്നാം മോദി സർക്കാരിന്റെ പ്രധാന പദ്ധതി സ്വച്ഛ് ഭാരത് ആയിരുന്നെങ്കിലും രണ്ടാം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നാണ് രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തിക്കുകയെന്നത്. ഇതിന്റെ ഭാ ഗമായി ജലവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകീകരിച്ച് ജലശക്തി മന്ത്രാലയത്തിനും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള വിവിധ പദ്ധതികൾക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
സൗഭാഗ്യ പദ്ധതി
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഭാഗ്യ പദ്ധതിയ്ക്ക് കഴിഞ്ഞ ടേമിൽ തന്നെ തുടക്കം കുറിച്ചിരുന്നു. നിലവിൽ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാനങ്ങളുമാണ് നല്‍കേണ്ടത്.
ജലശക്തിയ്ക്ക് കീഴിൽ
കുടിവെള്ള സംഭരണം മുതല്‍ നദീ ശുചീകരണം വരെയുളള വകുപ്പുകളാണ് ജലശക്തി മന്ത്രാലത്തിന്റെ പരിധിയില്‍ ഇപ്പോഴുളളത്. സര്‍ക്കാരിന്റെ മുന്നിലുളള നദീ സംയോജനം അടക്കമുളള പദ്ധതികളിലൂടെ കാര്‍ഷിക മേഖല അടക്കമുളളവയുടെ ജല ആവശ്യകത പരിഹരിക്കുകയും സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യങ്ങളാണ്. 2024ൽ രാജ്യവ്യാപക പൈപ്പ് ജലവിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് നിതി ആയോഗും കേന്ദ്ര സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.
2030ല്‍ ഇന്ത്യയുടെ ജല ആവശ്യകത
2030 ല്‍, ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. ഇതോടെ, ജിഡിപിയുടെ ആറ് ശതമാനം ജലത്തിന് വേണ്ടി രാജ്യത്തിന് ചെലവഴിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പരിഹാരം കണ്ടെത്തുകയാണ് നിലവിൽ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജല ക്ഷാമം രൂക്ഷമായിരിക്കുന്ന നിരവധി സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ നിരത്തിയാണ് നിതി ആയോ ഗ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ലക്ഷ്യം
ജലക്ഷാമത്തിന് പരിഹാരം കാണാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ഇതിന് മുൻഗണന നൽകുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരിക്കുന്നത്. ജല സംരക്ഷണം, ജലസേചനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കൂടുതൽ പദ്ധതികൾ ജലശക്തി മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ മികച്ച ജലസംരക്ഷണ രീതികൾ ജലക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളോട് പഠിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
