ദില്ലി: ഇന്ത്യക്കാരുടെ ഭക്ഷണ രീതികളെക്കുറിച്ചുള്ള സര്‍വേ വെളിപ്പെടുത്തുന്നത് രസകരമായ കാര്യങ്ങള്‍. നല്ല എരിവും പുളിയുമുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ വിവിധ നഗരങ്ങളിലെ ആഹാര ശീലങ്ങളും വിശകനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഭക്ഷണം സ്പൈസി തന്നെ
യൂബര്‍ ഈറ്റ്സില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്താല്‍ അതിന്റെ കൂടെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി പറയുന്ന കാര്യം എക്സ്ട്രാ സോസ് വേണമെന്നാണ്. നല്ല എരിവും പുളിയും വേണം, ഉള്ളി കൂടുതല്‍ വേണം എന്നീ ആവശ്യങ്ങളാണ് തൊട്ടുപിന്നില്‍. ദി ഈറ്റ്സ് കാര്വിംഗ്സ് റിപ്പോര്‍ട്ട് - 2019ലാണ് ഇന്ത്യക്കാരുടെ ആഹാര രീതിയിലേക്ക് വെളിച്ചം വീശുന്ന കൗതുകകരമായ കണ്ടെത്തെലുകളുള്ളത്.
ജെയിന് ഊണിന് പ്രിയം
ജെയിന് ഊണിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. അഹ്മദാബാദ്, മുംബൈ, സൂറത്ത് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളിലാണ് ജെയിന് ഭക്ഷണത്തോട് കമ്പം കൂടുതലുള്ളവര്‍. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ തെക്കന്‍ നഗരങ്ങളിലുള്ളവര്‍ക്ക് ഉള്ളിയോടാണ് പ്രിയം.
ഇഷ്ട പാനീയങ്ങള്‍ പലവിധം
ചൂടുകാലമായതിനാല്‍ മുംബൈക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്ന പാനീയം ലെസ്സിയാണ്. ജെയ്പൂരുകാര് തങ്ങളുടെ ഇഷ്ടപാനീയമായ ജല്‍ ജീരയ്ക്കു പകരം സമ്മര്‍ ഡ്രിങ്കായി ഉപയോഗിക്കുന്നത് കോള്‍ഡ് കോഫിയാണെന്നും സര്‍വേ പറയുന്നു. പൂനെ നിവാസികള്ക്കാവട്ടെ ചുടു ചായ വിട്ട് കളിയില്ല. വത്തക്ക വെള്ളമാണ് ചെന്നൈക്കാരുടെ ഇഷ്ടപാനീയം. മംഗലാപുരക്കാര് കുടിക്കാന്‍ ഇഷ്ടപ്പെടുന്നതാവട്ടെ ഒറിയോ ഷെയ്ക്കാണ്.
മധുരപ്രിയരാണ് ഇന്ത്യക്കാര്‍
ഇന്ത്യക്കാര്‍ ഡെസ്സേര്‍ട്ടുകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണെന്നും സര്‍വേ വ്യക്തമക്കുന്നു. മധുരത്തോട് കൂടുതല്‍ പ്രിയമുള്ളവരാണ് പൊതുവെ ഇന്ത്യക്കാര്‍. ഗുലാബ്ജാമുന്‍ ആണ് മധുരപലഹാരങ്ങളില്‍ കൂടുതലായും ഓര്‍ഡര്‍ ചെയ്യുന്നത്. ഐസ് ക്രീം തൊട്ടുപിന്നിലുണ്ട്.
ഐസ് ക്രീമിലും വൈവിധ്യം
ഓരോ നഗരത്തിനും ഓരോ ഐസ്ക്രീം ഫ്ളേവറുണ്ടെന്നും സര്‍വേ പറയുന്നു. ബെംഗളൂരു നിവാസികള്‍ക്ക് ഇഷ്ടം ഇളനീര് ഐസ്ക്രീമാണെങ്കില്‍ മുംബൈക്കാര്‍ക്ക് സ്ട്രോബറി ഐസ്ക്രീമാണ് പ്രിയം. ദില്ലിക്കാര് ബെല്‍ജിയം ചോക്കലേറ്റ് ഫ്ളേവറാണ് കൂടുതലായി ഓര്‍ഡര്‍ ചെയ്യാറ്. പൂനെക്കാര്ക്കിഷ്ടം മാംഗോ ഐസ്ക്രീമും.
ചിക്കന്‍ ബിരിയാണി തന്നെ താരം
ഉച്ച ഭക്ഷണമായി ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്യുന്നത് ചിക്കന്‍ ബിരിയാണിയാണ്. അതുകഴിഞ്ഞാല്‍ ചിക്കന്‍ ഫ്രൈഡ് റൈസാണ് താല്പര്യം. പിന്നെ മട്ടന്‍ ബിരിയാണിയും. 2019 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ ഇന്ത്യക്കാര്‍ നല്കിയ ഭക്ഷണ ഓര്‍ഡറുകള്‍ പരിശോധിച്ചാണ് യൂബര്‍ ഈറ്റ്സ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. 2017 മെയില്‍ മുംബൈയില്‍ സേവനം തുടങ്ങിയ യൂബര്‍ ഈറ്റ്സ് ഇന്ന് രാജ്യത്തെ 38 പ്രധാന നഗരങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
