ഫെയ്സ് ബുക്ക് പുതിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുന്നു. അടുത്ത വര്‍ഷം (2020 ല്‍) ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്ര പുറത്തിറങ്ങും. കാലിബ്ര വാലറ്റ് വഴി ലിബ്ര എന്ന പേരില്‍ ക്രിപ്റ്റോ-കറന്‍സി ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്ന വേഗതയില്‍ കാലിബ്ര വഴി കുറഞ്ഞ ചിലവിലും ചിലവുകളില്ലാതെയും ആര്‍ക്കും ലിബ്ര ക്രിപ്റ്റോ കറന്‍സി കൈമാറ്റം ചെയ്യാന്‍ സാധിക്കും. വ്യക്തികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് ബില്‍ പേമെന്റ്, കോഫീ ഷോപ്പുകളിലും, പൊതുഗതാഗത സംവിധാനങ്ങളിലും കോഡ് സ്കാന്‍ ചെയ്തുള്ള പണമിടപാട് ഉള്‍പ്പടെ കൂടുതല്‍ കാലിബ്ര സേവനങ്ങള്‍ ഭാവിയില്‍ ആരംഭിക്കുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.
ബിറ്റ് കോയിനടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ ആഗോള വിപണിയില്‍ അടുത്തിടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്രയുടെ കടന്നുവരവ് കൂടുതല്‍ നേട്ടം കൊയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ക്രിപ്റ്റോ കറന്‍സിയിലൂടെ വലിയ മാറ്റമുണ്ടാക്കാനും, ക്രിപ്റ്റോ കറന്‍സി സംവിധാനത്തെ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ഫെയ്സ് ബുക്ക് ലിബ്രയിലൂടെ പ്രതീക്ഷിക്കുന്നത്
ഫെയ്സ്ബുക്ക് വെബ്സൈറ്റ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സേവനങ്ങളിലെല്ലാം കൂടി 200 കോടിയോളം സജീവമായ ഉപയോക്താക്കള്‍ ഫെയ്സ്ബുക്കിനുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് കാലിബ്ര എന്നപേരില്‍ കറന്‍സി രൂപപ്പെടുത്താന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
