യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയതും നൂതനവുമായ സേവനങ്ങൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാർക്ക് ഓൺബോർഡ് മസാജ് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശമായിരുന്നു ഇത്തരത്തിൽ പുറത്തു വന്ന അവസാനത്തെ വാർത്ത. എന്നാൽ മസാജിം ഗ് സേവനം ചില യാത്രക്കാർക്ക് എങ്കിലും അസൗകര്യമുണ്ടാക്കിയേക്കാമെന്നും, പ്രത്യേകിച്ച് വനിതാ യാത്രക്കാർക്ക് എന്ന് പ്രാദേശിക പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പദ്ധതി പിൻവലിക്കുകയും ചെയ്തു. റെയിൽവേ ഉടൻ നടപ്പിലാക്കാൻ പദ്ധതിയിടുന്ന മറ്റ് ചില സേവനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സൗജന്യ വൈഫൈ
രാജ്യത്തൊട്ടാകെയുള്ള 1,600 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവയർ വൈഫൈ ലഭ്യമാണ്. റെയിൽവയർ വൈ-ഫൈ സോണായി മാറിയ 1600-ാ മത്തെ സ്റ്റേഷനാണ് മുംബൈയിലെ സാന്റാക്രൂസ് റെയിൽവേ സ്റ്റേഷൻ. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേറ്ററി ഫണ്ടിന്റെ പിന്തുണയോടെ 200 സ്റ്റേഷനുകൾക്ക് വൈ-ഫൈ നൽകുന്ന ജോലികളും റെയിൽടെൽ പൂർത്തിയാക്കി കഴിഞ്ഞു. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ ഒരു സേവനമാണ് സൗജന്യ വൈഫൈ.
ബയോ ടോയ്‌ലറ്റുകൾ
ഈ വർഷത്തിനുള്ളിൽ നോർത്ത് സെൻട്രൽ റെയിൽവേയുടെ (എൻസിആർ) 1,300 കോച്ചുകളിൽ ബയോ ടോയ്‌ലറ്റുകൾ സജ്ജീകരിക്കും. റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ മെയിൽ എക്സ്പ്രസുകളിലും, രാജധാനി ട്രെയിനുകളിലുമാണ് അടുത്ത 2.5 വർഷത്തിനുള്ളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നാണ് പീയൂഷ് ഗോയൽ പ്രഖ്യാപിച്ചത്. വിമാനങ്ങളിലേത് പോലെ എയർ വാക്വം ക്ലീനിംഗ് സംവിധാനമുള്ള ബയോ ടോയ്‌ലറ്റുകളാണ് ട്രെയിനുകളിൽ സ്ഥാപിക്കുക.
ഐആർസിടിസി ഇ-കാറ്ററിംഗ് മൊബൈൽ ആപ്ലിക്കേഷൻ
ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് മൊബൈൽ ആപ്ലിക്കേഷൻ, ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് എന്നിവ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ഉടൻ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇ-കാറ്ററിംഗ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഒരു യാത്രക്കാരന് അഞ്ഞൂറിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. കൂടാതെ ഭക്ഷണം അതത് റിസർവ്ഡ് സീറ്റ് അല്ലെങ്കിൽ ബെർത്തിൽ എത്തിക്കും.
ക്ലോക്ക് റൂം
ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ക്ലോക്ക് റൂം സേവനവും ഉടൻ ഇന്ത്യൻ റെയിൽവേ നൽകുമെന്നാണ് വിവരം. യാത്രാ ടിക്കറ്റ് കാണിച്ചാകും സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. സൗജന്യ വെയിറ്റിംഗ് റൂമുകളുടെ സൗകര്യവും ലഭ്യമാക്കുമെന്നാണ് വിവരം.
വീൽച്ചെയർ സൗകര്യം
മുതിർന്ന പൗരന്മാർക്കും വികലാം ഗർക്കും രോ ഗികൾക്കും ഇന്ത്യൻ റെയിൽവേ ഇ-വീൽചെയർ സൗകര്യവും ഉടൻ ഒരുക്കും. സൗജന്യമായാകും ഈ സേവനവും ലഭ്യമാകുക. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം സേവനം എന്ന രീതിയിലാകും വീൽച്ചെയർ ലഭ്യമാകുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications