ഐആർസിടിസി ഇ - ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ ഐആർസിടിസി ടൂറിസം പാക്കേജ് വഴി സീറ്റുകൾ റിസേർവ് ചെയ്യുമ്പോഴോ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെടുകയും ടിക്കറ്റുകൾ ലഭിക്കാതെ വരുന്നതുമായ പരാതികൾ വ്യാപകമാകുന്നു. എന്നാൽ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സെക്കന്റുകൾക്കുള്ളിൽ നിരവധി ഇടപാടുകൾ ഒരുമിച്ച് നടക്കുന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കാശ് പോകുന്നത് ഇങ്ങനെ
ബുക്കിംഗ് സമയത്ത് ടിക്കറ്റ് തുക നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട്, മൊബൈൽ വാലറ്റുകൾ തുടങ്ങിയവയാണ് പലരും ഉപയോ ഗിക്കുന്നത്. ഇവയുടെ വിവരങ്ങൾ നൽകി പേയ്മെന്റ് നടത്തുമ്പോൾ തന്നെ അക്കൗണ്ടിൽ നിന്ന് കാശു പോയിട്ടുണ്ടാകും. എന്നാൽ അവസാനം ബുക്കിം ഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ടിക്കറ്റുകൾ ലഭിക്കാതെ ഇരിക്കുകയുമാണ് ചെയ്യുക.
ബുക്കിംഗ് പരാജയപ്പെടാൻ കാരണം
സങ്കീർണ്ണമായ ഐആർസിടിസി വെബ്സൈറ്റിലെ ഏതെങ്കിലും വിധത്തിലുള്ള പരാജയമോ കാലതാമസമോ സംഭവിച്ചാൽ ടിക്കറ്റുകൾ ലഭിക്കാതെ വരുമെന്ന് ഐആർസിടിസി അധികൃതർ വ്യക്തമാക്കി. ഒരേ സമയം ഒന്നിൽ കൂടുതൽ ബുക്കിം ഗുകൾ ഒരുമിച്ച് നടക്കുന്നതും ബുക്കിം ഗ് പരാജയപ്പെടാൻ കാരണമാകാറുണ്ട്. താഴെ പറയുന്ന സാഹചര്യങ്ങളിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെടുമോ, നഷ്ട്ടപ്പെട്ട പണം തിരികെ ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
തുക തിരികെ ലഭിക്കുമോ?
ഒരു യാത്രക്കാരൻ ബുക്കിംഗ് സമയത്ത് ഒരു പ്രത്യേക ബെർത്ത് തിരഞ്ഞെടുക്കുകയും ബെർത്ത് ലഭ്യമല്ലാത്തതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ നെറ്റ്‌വർക്കിലെ പരാജയം കാരണം ടിക്കറ്റ് ബുക്കിം ഗ് തടസ്സപ്പെടുകയോ ചെയ്താൽ പേയ്‌മെന്റ് നടക്കുകയും ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. ഈ സാഹചര്യത്തിൽ, അടുത്ത ദിവസം തന്നെ ക്രെഡിറ്റ് ചെയ്ത തുക ബന്ധപ്പെട്ട ബാങ്കിലേക്ക് ഐആർസിടിസി മാറ്റും. എന്നിരുന്നാലും, ബുക്കിംഗ് നടത്തിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുക തിരികെ ക്രെഡിറ്റ് ചെയ്യാൻ കുറഞ്ഞത് 2 മുതൽ 3 ദിവസം വരെ എടുത്തേക്കാം.
സെറ്റിൽമെന്റ് പരാജയപ്പെടൽ
ടിക്കറ്റ് ബുക്കിംഗ് പേയ്മെന്റ് നടത്തി കൊണ്ടിരിക്കുന്ന സമയത്ത് പേയ്മെന്റ് പൂർത്തീകരിക്കാനാകാത്ത സാ ഹചര്യം ഉണ്ടാകുകയോ നെറ്റ്‌വർക്ക് പരാജയപ്പെടുകയോ ചെയ്താൽ ‘സെറ്റിൽമെന്റ് പരാജയപ്പെട്ടു എന്ന മെസേജ് ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ ഈ സാഹചര്യത്തിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടിട്ടുണ്ടാകില്ല. അതേ സമയം ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിട്ടും ഉണ്ടാകില്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications